വര്‍ഗീയ കലാപം: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 300 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 300 പേരെന്ന് കേന്ദ്ര സര്‍ക്കാര്‍ . 2017ല്‍ മാത്രമായി 111 പേര് കൊല്ലപ്പെട്ടെന്ന് കേന്ദ്ര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ രാജ്യ സഭയെ അറിയിച്ചു. കൂടാതെ ഇതേ വര്‍ഷം 822 കലാപങ്ങളുണ്ടായി. ഇതില്‍ 2,384 പേര്‍ക്ക് പരുക്കേറ്റു.
2017ല്‍ ഏറ്റവും കൂടുതല്‍ കലാപങ്ങളുണ്ടായത് ഉത്തര്‍ പ്രദേശിലാണ്. ഇവിടെ നടന്ന 195 സംഭവങ്ങളിലായി 44 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. തൊട്ടുപിറകിലായി രാജസ്ഥാനില്‍ നടന്ന 91 സംഭവങ്ങളില്‍ 12 പേര് കൊല്ലപ്പെട്ടു. 2016ല്‍ രാജ്യത്തുണ്ടായ 703 കലാപങ്ങളില്‍ 86 പേര് കൊല്ലപ്പെടുകയും 2,321 പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. ഇതേ വര്ഷംഉത്തര് പ്രദേശില്‍ നടന്ന 162 സംഭവങ്ങളില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയില്‍ 2016ല്‍ നടന്ന 101 കലാപങ്ങളില്‍ 12 പേര് കൊല്ലപ്പൈട്ടു.
2015ല്‍ രാജ്യത്ത് നടന്ന 751 കലാപങ്ങളില്‍ 97 പേര് കൊല്ലപ്പെടുകയും 2,264 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഇതേ വര്‍ഷവും ഏറ്റവും കൂടുതല്‍ കലാപം നടന്നത്. 22 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."