അധികൃതര്‍ തെറ്റിധാരണ സൃഷ്ടിക്കുന്നത് നിര്‍ത്തണം: എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍
മലപ്പുറം: ദേശീയപാത 66 ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കിടപ്പാടവും ഭൂമിയും കെട്ടിടങ്ങളും തൊഴില്‍ കച്ചവട സ്ഥാപനങ്ങളും നഷ്ടമാകുന്നവര്‍ക്ക് വന്‍തോതില്‍ നഷ്ട പരിഹാരം നല്‍കുമെന്ന രീതിയില്‍ അധികൃതര്‍ മനപൂര്‍വം തെറ്റിധാരണ സൃഷ്ടിക്കുന്നത് നിര്‍ത്തണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍.എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ പ്രദീപ് മേനോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നഷ്ടപരിഹാരം കൊടുക്കുവാന്‍ വെറും ഏഴു കോടി രൂപ ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്ര മന്ത്രി അംഗീകരിച്ചിട്ടില്ല. ഒരു കിലോമീറ്ററില്‍ ഒന്നര ഹെക്ടര്‍ ഭൂമിയാണ് പാതയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടത്. കൂടെ കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമൊക്കെ നഷ്ടപരിഹാരം കൊടുക്കണം. ഭൂമി വില മാത്രം പരിഗണിച്ചാല്‍ ഒരു സെന്റിന് ഇതുപ്രകാരം രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ നഷ്ടപരിഹാരം നല്‍കാനാവൂ. അതുപോലും അധികമാണെന്നും നല്‍കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയത്.
സെന്റിന് 40 ലക്ഷം മുതല്‍ ഒരു കോടി വരെ ലഭിക്കുമെന്ന് പറഞ്ഞ് വ്യാജ പ്രചാരണമഴിച്ചുവിട്ട് ഇരകളെ വഞ്ചിച്ച മന്ത്രി ജി. സുധാകരനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മാപ്പ് പറയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."