HOME
DETAILS
MAL
ബി.ജെ.പി കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നു
backup
June 03 2016 | 09:06 AM
ഷില്ലോങ്: മേഘാലയയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. സംസ്ഥാനഭരണം മറിച്ചിടാന്‍ ബി.ജെ.പി തയാറെടുക്കുന്നതിന്റെ സൂചനകള്‍ നല്കി പാര്‍ട്ടിനേതൃത്വം അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കത്തയച്ചു.
ഉത്തരാഖണ്ഡില്‍ കുതിരക്കച്ചവടം പരാജയപ്പെട്ടതോടെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം മേഘാലയയാണെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഷില്ലോങ് സന്ദര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ മോദി നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ട്. സോണിയക്കയച്ച രണ്ടുപേജുള്ള കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."