HOME
DETAILS
MAL
മാലിന്യ സംസ്കരണ പ്ലാന്റില്‍നിന്ന് അരിയും ഗോതമ്പും പിടിച്ചെടുത്തു
backup
March 30 2018 | 02:03 AM
പാങ്ങ്: ഉയര്‍ന്നവിലയ്ക്കു കടകളിലൂടെ വില്‍ക്കാനായി സ്വകാര്യമാലിന്യ സംസ്ക്കരണ പ്ലാന്റില്‍നിന്നു അനധികൃതമായി സൂക്ഷിച്ച ഇരുപത് ചാക്ക് റേഷനരിയും അഞ്ച് ചാക്ക് ഗോതമ്പും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി ചാക്കില്‍നിന്നു മാറ്റി സ്വകാര്യ കമ്പനികളുടെ ചാക്കിലാക്കി വില്‍ക്കാനായിരുന്നു ശ്രമം.
സ്വകാര്യ കമ്പനികളുടെ ചാക്കിലാക്കി വിപണിയില്‍ എത്തിക്കുമ്പോള്‍ വില ഇരട്ടിയായി ഉയരും. കുറുവ പഞ്ചായത്തിലെ പാങ്ങ് പൂക്കോട് മാലിന്യ സംസ്ക്കരണ പ്ലാന്റില്‍നിന്നാണ് അരി പിടിച്ചെടുത്തത്. അരി വിശദ പരിശോധനയ്ക്കായി പരിയാപുരത്തെ ഗോഡൗണിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."