മജ്ജ മാറ്റിവെക്കാന്‍ സുമനസുകളുടെ കനിവ് കാത്ത് അനഘ
സുല്‍ത്താന്‍ ബത്തേരി: മജ്ജസംബന്ധമായ (പ്രൈമറി ഇമ്യൂനോ ഡെഫിന്ഷ്യന്സി) രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പതനൊന്ന് വയസുകാരി തുടര്‍ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു.
സുല്‍ത്താന്‍ ബത്തേരി കോട്ടകുന്നില് വാടകക്ക്് താമസിക്കുന്ന ബൈജു-ശ്രീചിത ദമ്പതികളുടെ മകള്‍ അനഘയാണ് തുടര്‍ ചികിത്സക്ക് കനിവ് തേടുന്നത്. ഒരു വര്‍ഷം മുമ്പ് രോഗം സ്ഥിരീകരിച്ച അനഘ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 20 ലക്ഷത്തോളം രൂപ ചിലവു വരുന്ന മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് ഇനിയുള്ള ചികിത്സ.
തമിഴിനാട്ടിലെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഈ ചികിത്സാ സൗകര്യമുള്ളത്.
എന്നാല്‍ ഇതിനുള്ള ഭാരിച്ച ചെലവ് നിര്‍ധനരായ അനഘയുടെ രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈസാഹചര്യത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് അനഘയുടെ തുടര്‍ചികിത്സക്കായി ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, ബത്തേരി നഗരസഭ ചെയര്മാന് സി.കെ സഹദേവന് എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ ധനസഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ധനസഹായം സമാഹരിക്കുന്നതിന്നായി ബത്തേരി വിജയ ബാങ്കില്‍ 209901231000157 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്്. ഐ.എഫ്്.സി കോഡ്: VIGB0002099.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."