HOME
DETAILS
MAL
'പന്ന്യന്നൂരിനെക്കുറിച്ച് പരാമര്‍ശിച്ചത് ശരിയല്ല'
backup
March 30 2018 | 04:03 AM
തലശ്ശേരി: തലശ്ശേരി കലാപത്തെക്കുറിച്ച് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിനിടെ താന്‍ പന്ന്യന്നൂരിലെ മുസ്ലിം വീടുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊള്ളയടിച്ചെന്ന പരാമര്‍ശം അറിയാതെ വന്നതാണെന്നും തളിപ്പറമ്പിലെ പന്നിയൂരിനെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നും സുധാകരന് പറഞ്ഞു. പന്ന്യന്നൂരിലെ 64ഓളം വീടുകള്‍ തലശ്ശേരി കലാപത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ കൊള്ളയടിച്ചെന്ന് കെ. സുധാകരന് അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ പന്ന്യന്നൂര്‍ പഞ്ചായത്ത് ഭരണസമിതി തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്തി സുധാകരന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ സുധാകരന് നവദര്‍ശന്‍ യാത്രയുടെ സമാപന സമ്മേളനത്തിനിടെ തലശ്ശേരിയില്‍ തന്നെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."