HOME
DETAILS

കമലമ്മയുടെ മണ്‍പൂട്ടുകുടത്തിന് ആവശ്യക്കാര്‍ ഏറുന്നു

  
backup
March 30 2018 | 05:03 AM

%e0%b4%95%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%81

മൂവാറ്റുപുഴ: കമലമ്മയുടെ മണ്‍പുട്ടുകുടത്തിന് ആവശ്യക്കാര്‍ ഏറുന്നു. കലമ്മയെന്നറിയപ്പെടുന്ന കാര്‍ത്ത്യാനിയമ്മയുടെ മണ്‍പുട്ടുകുടത്തിന് മൂവാറ്റുപുഴയില്‍ പ്രിയമേറുന്നു. വെള്ളൂര്‍ക്കുന്നത്ത് ബൈപാസ് റോഡിന്റെ സൈഡില്‍ വിവിധ രൂപത്തിലുള്ള മണ്‍പാത്രങ്ങള്‍ വര്‍ഷങ്ങളായി വില്‍പ്പന നടത്തുന്ന കമലമ്മയുടെ വില്‍പന കേന്ദ്രത്തിലെ മണ്‍പുട്ടുകുടം വാങ്ങുന്നതിനും കാണുന്നതിനുമായി നിരവധി പേരാണെത്തുന്നത്. വേനല്‍ കനത്തതോടെ കമലമ്മയുടെ മണ്‍കൂജയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
വിവിധ തരത്തിലുള്ള മണ്‍പാത്രങ്ങള്‍ വില്‍പനക്കായി എത്തിയതോടെ കലമ്മയുടെ മണ്‍പാത്ര വിപണന കേന്ദ്രത്തില്‍ തിരക്കും വര്‍ധിച്ചു.
പുട്ടുകുടത്തിന് പുറമെ അടപ്പച്ചട്ടി, കല്‍ച്ചട്ടി, വറകലം, അടുപ്പ്, മീന്‍ചട്ടി, മണ്‍ ചിരാത്, ഫിറ്റര്‍ വെള്ളം, കൂജ, തുടങ്ങി വീട്ടാവശ്യത്തിനുള്ള എല്ലാവിധ മണ്‍ പാത്രങ്ങളും കലമ്മയുടെ വില്‍പനശാലയില്‍നിന്ന് ലഭിക്കും. തഞ്ചാവൂര്‍, ഷോര്‍ണ്ണൂര്‍, പാലക്കാട്, കീഴ്മാട്, സേലം എന്നിവിടങ്ങലില്‍ നിന്നാണ് മണ്‍പാത്രങ്ങള്‍ മൂവാറ്റുപുഴയില്‍ എത്തിച്ചു നല്‍കുന്നത്. ബാഗ്ലൂരിലേയും തഞ്ചാവൂരിലേയും സേലത്തേയും പ്രത്യകതരം മണ്ണുകൊണ്ടാണ് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. ആലുവക്കടുത്ത് കീഴ്മാടില്‍ സര്‍ക്കാര്‍ സഹായത്തോടെ മണ്‍പാത്ര നിര്‍മാണശാല പ്രവര്‍ത്തിക്കുന്നതായി കമലമ്മ പറഞ്ഞു.
ഇവിടെനിന്നാണ് മണ്‍പാത്രങ്ങള്‍ എത്തിച്ചു നല്‍കുന്നത്. സേലത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത കല്‍ച്ചട്ടികളും ദേവന്മാരുടെ പ്രതിമകളുമൊക്കെ വില്‍പനാക്കായി എത്താറുണ്ടെന്ന് കമലമ്മ പറയുന്നു. മൂവാറ്റുപുഴയില്‍ കഞ്ഞിക്കട നടത്തുന്ന ലീലാമ്മ, കമലമ്മയെ എല്ലാ കാര്യത്തിലും സഹായിക്കുന്നതിനാലാണ് മണ്‍പാത്ര വില്‍പനശാല കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിന് സാധിക്കുന്നത്. പഴമക്കാരുടെ കാലം മുതല്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നു എങ്കിലും സാങ്കേതികവിദ്യകളും മെഷിനറികളും വന്നതോടെ മണ്‍പാത്രങ്ങള്‍ക്കു പകരമായി സ്റ്റീല്‍അലുമനിയ പാത്രങ്ങള്‍ രംഗത്തെത്തി. ഇതോടെ പുതിയ തലമുറ മണ്‍പാത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറായി.
എന്നാല്‍ സ്റ്റീല്‍-അലുമിനിയം പാത്രനിര്‍മാണത്തിലെ അസംസ്‌കൃത വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാകുന്നവയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വീണ്ടും മണ്‍പാത്രങ്ങളിലേക്ക് പുതിയ തലമുറയും തിരിച്ചുവരുന്നുണ്ടന്ന് കമലമ്മ പറഞ്ഞു. അവിയല്‍ ഉള്‍പ്പെടെയുള്ള ഏതു കറികളും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണവും രുചിയും മണവുമാണ് കമലമ്മയുടെ മണ്‍പാത്ര വില്‍പന കേന്ദ്രം ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിക്കാന്‍ കാരണമായി.
വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ധാരാളമാണ്. സേലത്തുനിന്നും തഞ്ചാവൂരില്‍ നിന്നും ബംഗളുരുവില്‍ നിന്നും ലഭിക്കുന്ന പ്രത്യേകതരം മണ്ണുകള്‍ കൊണ്ടാണ് കലങ്ങളും ചട്ടികളും മണ്‍പൂട്ടുകുടവും നിര്‍മിക്കുന്നത്. കലവും ചട്ടിയും മണ്‍പൂട്ടുകുടവും കൂജയുമെല്ലാം രൂപപ്പെടുത്തിയെടുക്കുന്നതിന് ദിവസങ്ങള്‍തന്നെ വേണ്ടിവരും.
മത്സ്യമാംസാദികള്‍ പാചകം ചെയ്യാന്‍ പ്രത്യേകതരം ചട്ടികളുണ്ട്. പുട്ടുണ്ടാക്കുന്നതിന് മണ്‍പുട്ടുകുടുവും കുംഭവും ഇറങ്ങിയതോടെയാണ് കമലമ്മയെന്ന കാര്‍ത്ത്യാനിയമ്മയുടെ വഴിയോരകച്ചവടത്തിന് തിരക്കേറിയത്. പുതിയ തലമുറ ഇത് ഒരു തൊഴിലായി ഏറ്റെടുക്കുവാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കലമ്മയുടെ സങ്കടം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago