കോഴിപ്പിള്ളി സഹകരണ ബാങ്ക് 1135 അംഗങ്ങളെ നീക്കം ചെയ്തു
കോതമംഗലം: കോഴിപ്പിള്ളി സഹകരണ ബാങ്ക് ഇ-167 ല്‍ അനധികൃതമായി ചേര്‍ത്ത 1135 പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. സഹകരണ ബാങ്കില്‍ അടുത്തിടെ നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അംഗമായ വി.എ പത്രോസ് നല്‍കിയ പരാതിയിന്മേലാണ് കോതമംഗലം സഹകരണ അസി. രജിസ്ടാര്‍ 1135 അംഗങ്ങളെ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിച്ചത്.
ആകെ 7590 അംഗങ്ങള്‍ ഉള്ളതില്‍ ഏറെ പേരും ബാങ്ക് പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരും മറ്റ് സമാന രീതിയിലുള്ള സഹകണ ബാങ്കുകളില്‍ അംഗത്വം ഉള്ളവരുമാണെന്ന് വി.എ പത്രോസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ നീക്കം ചെയ്തവരെ കൂടാതെ 2000 പേരെ കൂടി വേട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്നും അതിനായി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും വി.എ പത്രോസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിയമനങ്ങളിലും പിടവൂര്‍ ബ്രാഞ്ചിന് വേണ്ടി സ്ഥലവും കെട്ടിടവും വാങ്ങിയതിലും അഴിമതി നടന്നതായി കാണിച്ചുള്ള പരാതിയും വിജിലിന്‍സ് വകുപ്പിനും സഹകരണ വകുപ്പിനും പത്രോസ് നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ നടപടികളും നടന്നു വരുന്നുണ്ട്. ഇതിനിടയില്‍ സഹകരണ വകുപ്പ് 65 വകുപ്പു പ്രകാരം ബാങ്കിനെതിരേ അന്വേഷണമാരംഭിച്ചപ്പോള്‍ ബാങ്ക് ഭരണസമിതി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചിരിക്കയാണന്നും പരാതിക്കാരനായ പത്രോസ് പറയുന്നു. തെരഞ്ഞെടുപ്പില്‍ ക്രിത്രിമമായി വോട്ടര്‍മാരെ ചേര്‍ത്ത് വീണ്ടും അധികാരത്തില്‍ വരുവാനുള്ള ശ്രമത്തിനെതിരേ കൂടുതല്‍ നിയമനടപടികള്‍ക്ക് നീങ്ങുവാനാണ് ഉദ്ദേശിക്കുന്നതെന്നും പരാതിക്കാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."