HOME
DETAILS

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ നാലംഗ സംഘം അറസ്റ്റില്‍

  
backup
March 30 2018 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-16

 

ചങ്ങനാശേരി: പ്രസ് ഐ.ഡി കാര്‍ഡ് വ്യാജമായി ഉപയോഗിച്ച് നിരോധിത പുകയിലെ ഉല്‍പന്നങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിവന്ന നാലാംഗ തമിഴ് യുവാക്കള്‍ ചങ്ങനാശേരിയില്‍ അറസ്റ്റിലായി.
ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പെരുന്നയ്ക്കു സമീപനം മനയ്ക്കച്ചിറയില്‍ നിന്നാണ് സംഘത്തെയും ഇവര്‍ സഞ്ചരിച്ചിരുന്ന എത്തിയോസ് കാറും അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.
തൂത്തുക്കുടി കലിയാവൂര്‍ നോര്‍ത്ത് സ്ട്രീറ്റില്‍ സുബ്ബയ്യ തേവരുടെ മകന്‍ ചുടലമുത്തു (35), തൂത്തുക്കുടി സെയ്ദിങ്കനെല്ലൂര്‍ മേലൈ തൂത്തുകുടി കൊബായ്യായുടെ മകന്‍ മുത്തു രാമലിംഗം(27), തൂത്തുക്കുടി സിരവേകുണ്ടം തിങ്കനലൂര്‍ അറുമുഖത്തിന്റെ മകന്‍ മന്ത്രമൂര്‍ത്തി (24), തെങ്കാശി പാവൂര്‍ചിത്രം കാമരാജ് സ്ട്രീറ്റില്‍ അറുമഫന്റെ മകന്‍ മുരുകന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡി.വൈ.എസ്.പി ആര്‍.ശ്രീകുമാര്‍, എസ്.ഐ മനു വി.നായര്‍, ആന്റി ഗുണ്ടാസ്‌ക്വാഡ് അംഗങ്ങളായ കെ.കെ റെജി, പി.എസ് അന്‍സാരി, എസ്.അരുണ്‍, രജനീഷ്, മണികണ്ഠന്‍,എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാടകീയമാണ് സംഘത്തെ കുടുക്കിയത്.
ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
പ്രസ് ഐഡി കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇവര്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തിച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിതരണക്കാര്‍ക്ക് വിതരണം ചെയ്തുവരികയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
നാലുമാസം മുമ്പ് ഇവരെ പോലീസ് ആലപ്പുഴ ഭാഗത്തുവന്ന് കൈകാണിച്ചുവെങ്കിലും പ്രസ് ഐഡി കാര്‍ഡ് കാട്ടി പത്രപ്രവര്‍ത്തകരാണെന്നു പറഞ്ഞ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തിന്റെയും കേരളത്തില്‍ ഇടപാടുകള്‍ നടത്തിയിരുന്നവരുടെയും ഫോണ്‍ നമ്പരുകള്‍ സൈബര്‍സെല്‍ പരിശോധന നടത്തിയാണ് പ്രതികളെ ആന്റി ഗുണ്ടാസ്വാകാഡ് നിരീക്ഷിച്ചത്.
സാധനം വേണമെന്നാവശ്യപ്പെട്ട് ഒരാളെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ചാണ് സംഘത്തെ ചങ്ങനാശേരിയില്‍ എത്തിച്ചത്. മനയ്ക്കച്ചിറയിലുള്ള ആവണി റോഡില്‍ പ്രവേശിച്ച ആന്റി ഗുണ്ടാസ്‌ക്വാഡ് അംഗങ്ങള്‍ മറ്റു വാഹനങ്ങള്‍ വിലങ്ങിയാണ് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago