ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാന സമ്മേളനം ഒന്നിന്
തൊടുപുഴ: ദാഇയെ മില്ലത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് 10 ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും ഏപ്രില്‍ ഒന്നിന് നടക്കുമെന്ന് ചെയര്‍മാന്‍ എം. എ. മുഹമ്മദ് സക്കീര്‍ ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 30, 31 തീയതികളില്‍ ദീനി വിജ്ഞാന സദസും സംഘടിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് കാരിക്കോട് ദാഇയെ മില്ലത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് കാമ്പസില്‍ നടക്കുന്ന സനദ്ദാന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യും. എം. എ മുഹമ്മദ് സക്കീര്‍ ഹാജി അധ്യക്ഷത വഹിക്കും. സനദ്ദാനം തമിഴ്‌നാട് പള്ളപ്പട്ടി അല്‍ ഉസ്‌വത്തുല്‍ ഹസ്‌ന പ്രിന്‍സിപ്പല്‍ മൗലാന അബ്ദുല്‍ റഹീം ഹസ്രത്തും സനദ്ദാന പ്രഭാഷണം തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവിയും നിര്‍വഹിക്കും.
ഇ. പി. അബൂബക്കര്‍ മൗലവി പത്തനാപുരം മുഖ്യ പ്രഭാഷണവും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന അനുഗ്രഹ പ്രഭാഷണവും നടത്തും. സ്ഥാനവസ്ത്രം മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ പി. എ. സെയ്തുമുഹമ്മദ് മൗലവി വിതരണം ചെയ്യും. പി. പി. ഇസ്ഹാഖ് മൗലവി, അബ്ദുല്‍ റഷീദ് മൗലവി കടയ്ക്കല്‍, എം. എ. കരീം, എം. എ. സബൂര്‍, എം. എന്‍. സലീം, സമീപ മഹല്ലുകളിലെ ഇമാമുമാര്‍, മസ്ജിദ് പരിപാലന സമിതി പ്രസിഡന്റുമാര്‍ സംബന്ധിക്കും.
മാര്‍ച്ച് 30 ന് രാത്രി എട്ടിന് അഫ്‌സല്‍ ഖാസിമിയും 31 ന് ഷെഫീഖ് ഖാസിമിയും ദീനി വിജ്ഞാന സദസിന് നേതൃത്വം നല്‍കും. ഏപ്രില്‍ 4 ന് പുതിയ ഹിഫ്‌ള് കോഴ്‌സും 40 ദിവസത്തെ അവധിക്കാല ക്ലാസ്സും ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. എ. കരീം, എം. എ. സബൂര്‍, ഹാഫിസ് ഷാജഹാന്‍ മൗലവി, ഹാഫിസ് മാഹിന്‍ മൗലവി, വി. എ. ഷംസുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."