ദേശീയപാത വികസനം: സ്വാഗതമാട്ട് ഇരകളുടെ പ്രതിഷേധം
കോട്ടക്കല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന സര്‍വേയ്‌ക്കെത്തിയ ഡെപ്യൂട്ടി കലക്ടര്‍ അരുണിന്റെ മുന്നില്‍ ഇരകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്നു കൂടുതല്‍ പൊലിസ് സന്നാഹത്തെ വിന്യസിപ്പിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇന്നലെ മാറാക്കര പഞ്ചായത്തിലെ രണ്ടത്താണി ചിനക്കല്‍ മുതല്‍ എടരിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വാഗതമാട്, ക്ലാരി പെരുമണ്ണ പഞ്ചായത്തിലെ പാലച്ചിറമാട് വരെ സര്‍വേ പൂര്‍ത്തീകരിച്ചു.
സ്വാഗതമാട്ട് പ്രതിഷേധം ശക്തമായപ്പോള്‍ തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ എസ്.പിയുടെ കീഴിലുള്ള സ്‌ട്രൈക്കര്‍ ഫോഴ്‌സ് അടക്കം കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്നു പ്രതിഷേധക്കാരെ നീക്കം ചെയ്തു സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. സര്‍വേ നടപടികള്‍ക്കു തടസംനിന്നവരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലിലാക്കിയ ഇവരെ ഉച്ചയ്ക്കു ശേഷം മൂന്നോടെ താക്കീത് ചെയ്തു വിട്ടയച്ചു.
4.4 കിലോ മീറ്റര്‍ ദൂരമാണ് ഇന്നലെ സര്‍വേ നടത്തിയത്. ഡിവൈ.എസ്.പിക്കു പുറമേ തിരൂര്‍ സി.ഐ, കല്‍പകഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള എസ്.ഐമാര്‍, ഇരുനൂറോളം പൊലിസുകാര്‍ എന്നിവര്‍ സര്‍വേ നടപടികള്‍ക്കു സുരക്ഷയൊരുക്കി.
ചെട്ട്യാര്‍മാട് ടൗണ്‍ ഓര്‍മയാകും
പള്ളിക്കല്‍: നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം ദേശീയപാത വികസന പദ്ധതി നടപ്പിലാക്കിയാല്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്തുള്ള ചെട്ട്യാര്‍മാട് ടൗണ്‍ ഇല്ലാതാകും. ടൗണിന്റെ പടിഞ്ഞാറുവശം കിലോമീറ്ററുകളോളം ദൂരത്തില്‍ സര്‍വകലാശാല കാംപസിന്റെ കാടുപിടിച്ച സ്ഥലമാണുള്ളത്.
ഈ ഭാഗത്ത് ഒരു കെട്ടിടംപോലും പൊളിച്ചുമാറ്റേണ്ടതില്ലെന്നിരിക്കെ ഇത് ഏറ്റെടുക്കുന്നതിനു പകരം കിഴക്കുവശത്തുള്ള സ്വകാര്യ വ്യക്തികളുടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ടൗണിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ട രീതിയിലാണ് അലൈന്‍മെന്റ്. പള്ളിക്കല്‍ പഞ്ചായത്തില്‍നിന്നു ദേശീയപാതയ്ക്കു ഭൂമി വിട്ടുനല്‍കേണ്ടിവരുന്നതു പ്രധാനമായും ഈ ഭാഗത്തുനിന്നാണ്.
മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി
തിരൂരങ്ങാടി: ദേശീയപാത വികസനത്തിനുള്ള പുതിയ അലൈന്‍മെന്റിനെതിരേ തിരൂരങ്ങാടി നഗരസഭാ മുസ്‌ലിം ലീഗ് കമ്മിറ്റി ദേശീയപാതയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കക്കാട്ടുനിന്ന് ആരംഭിച്ച മാര്‍ച്ച് വെന്നിയൂരില്‍ സമാപിച്ചു. സമാപന സംഗമം കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി ഇസ്മാഈല്‍ അധ്യക്ഷനായി.
പി.എസ്.എച്ച് തങ്ങള്‍, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, സി.കെ.എ റസാഖ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, എ.കെ മുസ്തഫ, വി.എം മജീദ്, യു.കെ മുസ്തഫ മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.എം മൊയ്തീന്‍, എ.കെ റഹീം, യു. അഹമ്മദ് കോയ, സി.എച്ച് അയ്യൂബ്, സി.കെ അഹമ്മദ് കോയ, ഷുക്കൂറലി കല്ലുങ്ങല്‍ സംസാരിച്ചു.
മാര്‍ച്ചിനു പി.കെ ഹംസ, ടി.പി സലാം മാസ്റ്റര്‍, എം.കെ ജൈസല്‍, അനീസ് കൂരിയാടന്‍, അയ്യൂബ് തലാപ്പില്‍, പി.എം.എ ജലീല്‍, സമദ് കാരാടന്‍, സാദിഖ് ഒള്ളക്കന്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍, കെ. മൊഹീനുല്‍ ഇസ്‌ലാം, പി. ജാസിം, അനസ് കരിമ്പനക്കല്‍, എ.വി ബഷീര്‍, എം.പി ഹംസ, എ.കെ സലാം, പി.കെ ഷമീം, കബീര്‍ ഒള്ളക്കന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."