HOME
DETAILS

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി: വരള്‍ച്ചാ ബാധിതം

  
backup
March 31 2018 | 02:03 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf-6

 



മലപ്പുറം: വരള്‍ച്ചാ ബാധിത ജില്ലയായി മലപ്പുറത്തെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലാണ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കു കുടിവെള്ള വിതരണത്തിനു പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത്, പ്ലാന്‍ ഫണ്ടില്‍നിന്നാണ് പണം അനുവദിക്കുന്നത്. ഇന്നുവരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ചര ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 16.50 ലക്ഷം രൂപയും ചെലവിടാനാണ് അനുമതി. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപവരെ കുടിവെള്ളത്തിനു ചെലവഴിക്കാം. മുനിസിപ്പാലിറ്റികള്‍ക്കു 16.50 ലക്ഷവും വിനിയോഗിക്കാം.
ജില്ലയില്‍ 1,050 പ്രദേശങ്ങളില്‍ വരള്‍ച്ചാ സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഏറനാട്, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വരള്‍ച്ചയുള്ള സ്ഥലങ്ങളെ തെരഞ്ഞെടുത്തത്. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കുടിവള്ളെ വിതരണം നടത്തുക.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ജനങ്ങള്‍ക്കു സൗകര്യപ്രദമായ സമയത്തു ജലം വിതരണം ചെയ്യും. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണ മൂല്യം ഉറപ്പുവരുത്തണം. നിലവില്‍ റവന്യൂവിഭാഗം സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ക്കു ജി.പി.എസ് ഘടിപ്പിച്ച ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള അനുമതിയുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കുടിവെള്ളക്ഷാമം കാരണം ശുദ്ധജല വിതരണം നടത്തേണ്ടിവന്ന പ്രദേശങ്ങളില്‍ സ്ഥിരം ജലലഭ്യതയ്ക്കായി വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.
നിലവില്‍ ജില്ലയില്‍ 188 സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരാതികള്‍ക്കിടയില്ലാത്തവിധം കുടിവെള്ളം നല്‍കുന്നുണ്ടെന്നു തദ്ദേശ വകുപ്പിന്റെ ജില്ലാ മേധാവികള്‍ ഉറപ്പുവരുത്തി ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ചു കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കണം. മഴയുടെ കുറവ്, ഭൂജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ലഭ്യതക്കുറവ് എന്നിവ കണക്കിലെടുത്താണ് മലപ്പുറം ഉള്‍പ്പെടെയുള്ള ഒന്‍പതു ജില്ലകളെ വരള്‍ച്ചാ സാധ്യതയുള്ളതായി കണക്കാക്കിയത്.
ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള വടക്കുകിഴക്കന്‍ കാലവര്‍ഷം കുറഞ്ഞതിനാല്‍ ഈ ജില്ലകളില്‍ ഈ വര്‍ഷം കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago