ബല്‍റാം എം.എല്‍.എക്ക് നേരെ വ്യാപകമായി കരിങ്കൊടി പ്രതിഷേധം
ആനക്കര: എ.കെ.ജിയെ അധിക്ഷേപിച്ച വി.ടി ബല്‍റാം എം.എല്‍.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ട് തൃത്താല മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
രാവിലെ അരിക്കാട് എല്‍.പി സ്ക്കൂളിലായിരുന്നു എം.എല്‍.എയുടെ ആദ്യത്തെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇവിടെ സി.പി.എം പട്ടിത്തറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പ്രകടനവും യോഗവും നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി.പി റസാക്ക്, ടി.പി മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി ദിവാകരന്, കെ.എ ഷംസു, എ.വി മോഹനന്, കെ. രാമചന്ദ്രന് സംസാരിച്ചു. പറക്കുളം ഗവ.എം.ആര്.എസില്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പേള്‍ കപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ലോക്കല്‍ സെക്രട്ടറി എം.പി കൃഷ്ണന്, കെ. രാജന്, വി.കെ മനോജ്കുമാര്‍, മനുലാല്‍, കെ. ഷറഫുദ്ധീന്‍ സംസാരിച്ചു. ചാലിശേരി പട്ടിശേരി ജി.ജെ.ബി സ്ക്കൂളില്‍ ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.പി കുഞ്ഞുണ്ണി, ടി.എം കുഞ്ഞുകുട്ടന്, പി.ആര് കുഞ്ഞുണ്ണി, കെ.ആര് വിജയമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."