ചുരത്തില്‍ പായസം വില്‍ക്കുന്ന ബാല്യങ്ങള്‍ക്ക് ഗോള്‍ഡന്‍ ഹില്‍സിന്റെ കൈത്താങ്ങ്
താമരശേരി: കുടുംബം പുലര്‍ത്തുന്നതിനായി ചുരത്തില്‍ പായസവും മധുരപലഹാരങ്ങളും വില്‍ക്കുന്ന ബാല്യങ്ങള്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍. എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍സ് കോളജിലെ വിദ്യാര്‍ഥി യൂനിയനാണ് രംഗത്തുവന്നത്. ചുരത്തില്‍ വില്പന നടത്തുന്ന ഫാസിലിന്റെയും ഇര്‍ഫാന്റെയും ജീവിതം മാധ്യമങ്ങള്‍ വഴി അറിഞ്ഞ വിദ്യാര്‍ഥികള്‍ ഇവരുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ സ്വരൂപിച്ച തുക കോളജ് പ്രിന്‍സിപ്പല്‍ കെ. ഉസ്മാന് കോയ കൈമാറി.
കരള്‍-കിഡ്നി രോഗം ബാധിച്ച് പിതാവ് കിടപ്പിലായതോടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. ചടങ്ങില്‍ കുടുംബസഹായ കമ്മിറ്റി ഭാരവാഹികളായ മൊയ്തു മുട്ടായി, മുഹമ്മദ് കുട്ടിമോന്‍, ഒ.കെ ഹംസ, ഷംസീര്‍ പോത്താക്കില്, നാംഷിദ് പുതുപ്പാടി, ഷാഹിര്‍, കോളജ് മാനേജര്‍ എം. മുഹമ്മദലി, യൂനിയന്‍ ചെയര്മാന് അസ്ലം പന്നിക്കോട്ടൂര്‍, സായി മാനിപുരം, നഹീം ഓമശ്ശേരി, അംനാസ്, ടി. സഹല്‍, വി.കെ റമീസ്, ജബ്ബാര്‍ കാന്തപുരം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."