HOME
DETAILS
MAL
ആന്ധ്രക്ക് പ്രത്യേക പദവി: വൈ.എസ്.ആര് കോണ്‍ഗ്രസ് എം.പിമാര്‍ രാജിവയ്ക്കും
backup
April 01 2018 | 02:04 AM
അമരാവതി: ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് നീക്കം. ബജറ്റ് സമ്മേളനം തീരുന്ന ദിവസം എല്ലാ പാര്‍ട്ടി എം.പിമാരും രാജിവയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജഗ്്മോഹന്‍ റെഡ്ഢി അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പാര്‍ട്ടിക്ക് ആറ് എം.പിമാരാണുള്ളത്. ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഏപ്രില്‍ അഞ്ചിന് ഇവരെല്ലാം രാജി പ്രഖ്യാപിക്കുമെന്നാണ് ജഗ്്മോഹന്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."