HOME
DETAILS

എയര്‍ ഇന്ത്യ ഓഹരി വില്‍പന മറ്റൊരു അഴിമതിക്ക് വഴിവയ്ക്കും: സുബ്രഹ്്മണ്യന്‍ സാമി

  
backup
April 01 2018 | 02:04 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യന്‍ സാമി. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് അദ്ദേഹം ഇത്തവണ വിമര്‍ശിച്ചത്. വിമാനക്കമ്പനിയുടെ സ്വകാര്യവല്‍ക്കരണം മറ്റൊരു അഴിമതിക്കാണ് വഴിവയ്ക്കുന്നതെന്നാണ് അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇതിന്റെ ഓഹരികള്‍ വിറ്റൊഴിക്കലല്ലെന്നും വില്‍പനയില്‍കൂടി മറ്റൊരു അഴിമതി ഉണ്ടാക്കുകയാണെന്നുമാണ് അഭിപ്രായപ്പെട്ടത്.
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന സംബന്ധിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രമക്കേട് കണ്ടാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ച് വിമാന കമ്പനിയുടെ 76 ശതമാനം ഓഹരികളും കൈയൊഴിയാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് ബി.ജെ.പിയില്‍ നിന്നുതന്നെ വിമത ശബ്ദം ഉയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago