HOME
DETAILS

ഉപരോധം മറികടന്ന് ഉ.കൊറിയയുമായി ചരക്ക് ഇടപാട് നടത്തി 21 കപ്പല്‍ കമ്പനികളെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

  
backup
April 01 2018 | 03:04 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af


യുനൈറ്റഡ് നാഷന്‍സ്: ഉപരോധം മറികടന്ന് ഉത്തര കൊറിയയുമായി ചരക്കുവ്യാപാരത്തില്‍ ഏര്‍പ്പെട്ട കപ്പല്‍ കമ്പ നികള്‍ക്ക് യു.എന്‍ വിലക്ക്. 27 കപ്പലുകളെയും 21 കപ്പല്‍ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍ രക്ഷാസമിതി ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ മാസം രക്ഷാസമിതിയില്‍ അമേരിക്ക ആവശ്യപ്പെട്ടതു പ്രകാരമാണു നടപടി. എണ്ണ, കല്‍ക്കരി അടക്കമുള്ള ഉ.കൊറിയന്‍ ചരക്കുകള്‍ വിദേശത്തേക്കു കയറ്റിയയക്കുകയും ഉ.കൊറിയയ്ക്കു വേണ്ട ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തതിനു കടുത്ത നടപടി വേണമെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രതിനിധി രക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഉ.കൊറിയയില്‍നിന്നുള്ള ചരക്കുകയറ്റുമതിക്കും അങ്ങോട്ടേക്കുള്ള ഇറക്കുമതിക്കും മാസങ്ങളായി യു.എന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചു നടത്തിയ ഇടപാടിനാണു നടപടി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ കപ്പലുകള്‍ക്ക് അന്താരാഷ്ട്ര തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇവരുമായി ഇടപാട് നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്യും.
ഉ.കൊറിയന്‍, ചൈനീസ്, സിംഗപ്പൂര്‍ കപ്പലുകള്‍ക്കാണു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉ.കൊറിയയില്‍നിന്നുള്ള 16, ഹോങ്കോങ്ങില്‍നിന്ന് അഞ്ച്, ചൈനയില്‍നിന്ന് രണ്ട്, തായ്‌വാനില്‍നിന്ന് രണ്ട്, പനാമ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ വീതം എന്നിങ്ങനെ കപ്പല്‍ കമ്പനികള്‍ക്കെതിരേയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി സ്വീകരിച്ചത്.
ഉ.കൊറിയന്‍ ഭരണകൂടത്തെ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടാണെന്നതിന്റെ തെളിവാണു പുതിയ നടപടിയെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ പ്രതികരിച്ചു. വിഷയത്തില്‍ ഉ.കൊറിയയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
നേരത്തെ, ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴെല്ലാം ഉ.കൊറിയ മിസൈല്‍ പരീക്ഷണം ശക്തമാക്കുകയായിരുന്നു ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  10 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  30 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  35 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  39 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago