ശുഹൈബ് വധം: കേസ് ഡയറി ഹാജരാക്കി
തലശ്ശേരി: ശുഹൈബ് വധക്കേസിലെ കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍ കോടതിയില്‍ ഹാജരാക്കി. കേസ് ഈ മാസം രണ്ടിന് വീണ്ടും പരിഗണിക്കും. കേസിലെ ആറാം പ്രതി സി.പി.എം പ്രവര്‍ത്തകനും പാലയോട് തെരൂര്‍ സ്വദേശിയുമായ താജ് നിവാസില്‍ ബൈജു(36)വിന്റെ ജാമ്യഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പരിഗണിച്ചു. ഈ മാസം 5നാണ് ബൈജുവിനെ ഗൂഢാലോചന കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രനാണ് ഹാജരാവുന്നത്.
ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് മഞ്ഞപ്പിത്തം;ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
കണ്ണൂര്‍: ശുഹൈബ് വധക്കേസ് പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ്ചന്ദ് എന്നിവരെ മഞ്ഞപ്പിത്ത ബാധയെത്തുയര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ പ്രിസണേഴ്സ് സെല്ലിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരായിരുന്നു ഇരുവരും. തടവുകാര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി വ്യക്തമായതോടെ ജയിലില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടതായുള്ള സംശയത്തെതുടര്‍ന്നാണ് പരിശോധന. ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായുള്ള സംശയത്തെത്തുടര്‍ന്നാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."