വില്‍നയുടെ മൃതദേഹം സംസ്കരിച്ചു
തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയില്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു മരിച്ച വില്‍നയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ഭര്‍ത്താവ് സംഗീതിന്റെ വീടായ മാടപ്പീടിക കൊമ്മല്‍ വയലിലെ 'പൂജ'യില്‍ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ പൊതുദര്‍ശനത്തിനു വച്ചശേഷം വില്‍നയുടെ സ്വന്തം വീടായ മേലൂര്‍ വടക്കില്‍ സുധാ നിവാസില്‍ എത്തിച്ചു 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്, സി. പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്, പ്രദീപ് പുതുക്കുടി, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."