മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; തെളിവെടുത്തു
കാഞ്ഞങ്ങാട്; മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 30 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ മംഗളൂരുവിലേക്ക് കൊണ്ട് പോയി അന്വേഷണ സംഘം തെളിവെടുത്തു.പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ പ്രതിയായ വെള്ളരിക്കുണ്ട് സ്വദേശി ഷൈജു (26) വിനെയാണ് മംഗളൂരുവില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസ്, സി ഐ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തില്‍ മംഗ്ളൂരുവിലെ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിലേക്കാണ് ഇയാളെ കൊണ്ട് പോയത്.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഷൈജുവും ഓടയംചാല്‍, മാലക്കല്ല് സ്വദേശികളായ സെബിന് തോമസ്(21),വിജേഷ് (23) എന്നിവര്‍ ചേര്‍ന്ന് കര്‍ണ്ണാടക, കേരളം സംസ്ഥാനങ്ങളിലെ നിരവധി പേരെ വഞ്ചിച്ച് 30 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ഇതേ തുടര്‍ന്ന് മൂവരും ഒളിവില്‍ പോവുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.അന്വേഷണം നടന്നു വരുന്നതിനിടയില്‍ ഇവര്‍ മൂവരും തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങിയിരുന്നു.ഈ കേസിലെ മറ്റൊരു പ്രതിയായ നീലേശ്വരം,നെല്ലിയടുക്കത്തെ ചൂരിക്കോടന്‍ സജീഷ് ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."