രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തി സഊദിയിലെ ഇന്ത്യന്‍ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടി
ജിദ്ദ: രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തി സഊദിയിലെ സ്വകാര്യ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചുപൂട്ടി. കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വന്ന സ്വകാര്യ ഇന്ത്യന്‍ സ്‌കൂളാണ് അടച്ചുപൂട്ടിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി പുതുക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അടക്കുകയാണെന്ന് കാണിച്ച് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍പഠനത്തിന് മറ്റു സ്‌കൂളുകളെ ആശ്രയിക്കേണ്ടിവന്നത്. ദമ്മാമിലെ സണ്‍ഷൈന്‍ ഇന്ത്യന്‍ സ്‌കൂളാണ് അടച്ചു പൂട്ടിയത്.
മാര്‍ച്ച് 15 ഓടെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും ആഴ്ചകള്‍ വൈകുമെന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്. തുടര്‍ന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പകുതിയോളം രക്ഷിതാക്കള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള ഒന്നാം ഘട്ട സ്‌കൂള്‍ ഫീസും അടച്ചിരുന്നു. അതിനൊടുവിലാണ്, രക്ഷിതാക്കളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന വിവരം അധികൃതര്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം 1800 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിലവില്‍ ആയിരത്തിനടുത്ത് വിദ്യാര്‍ഥികള്‍ ആണുള്ളത്. പ്രവിശ്യയിലെ എംബസി സ്‌കൂള്‍ ഉള്‍പ്പെടെ മറ്റു സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ തങ്ങളുടെ കുട്ടികളുടെ തുടര്‍ പഠനകാര്യത്തില്‍ ആശങ്കയില്‍ ആയിരിക്കുകയാണ് രക്ഷിതാക്കള്‍. അതേസമയം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പുവരുത്തുമെന്നാണ് ഇതിനു സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസി, വിദ്യാഭ്യാസ മന്ത്രാലയം എന്നിവക്കെല്ലാം രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."