HOME
DETAILS

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

  
Laila
October 04 2024 | 06:10 AM

Religious Freedom in India US Criticizes Again

വാഷിങ്ട്ടണ്‍: സമീപകാലത്തായി ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന വിമര്‍ശനം ആവര്‍ത്തിച്ച് യു.എസ്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുന്നതും ആശങ്കരേഖപ്പെടുത്തുന്നതുമായ സഞ്ചാരപാതയിലാണെന്ന് യു.എസ് വിദേശകാര്യവകുപ്പിന് കീഴിലുള്ള മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ചൂണ്ടിക്കാട്ടി.

മതസ്വാതന്ത്രത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് കമ്മിഷന്‍ യു.എസ് വിദേശകാര്യവകുപ്പിനോട് ശുപാര്‍ശചെയ്തു. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സര്‍ക്കാര്‍ നയങ്ങളിലും മുസ്‍ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തില്‍, ഉന്നത നേതാക്കളില്‍നിന്ന് പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാകുന്നതായി കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് 161 അക്രമങ്ങള്‍ ഉണ്ടായി. ഛത്തിസ്ഗഡില്‍ മാത്രം 47 സംഭവങ്ങളുണ്ടായി. ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിലായി 20 ക്രിസ്ത്യാനികളെ തടവിലാക്കി. മെയില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുസ്‍ലിംകളെ ലക്ഷ്യമിട്ട് കുറഞ്ഞത് 28 ആക്രമണങ്ങളെങ്കിലും ഉണ്ടായി. 

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് രാഷ്ട്രീയ നേതാക്കള്‍ മുസ്‍ലിംകള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വിദ്വേഷ പ്രസംഗങ്ങളും വിവേചനപരമായ പരാമര്‍ശങ്ങളും വ്യാപകമായി നടത്തുകയുണ്ടായി. പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹിന്ദു വിശ്വാസത്തെ തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചപ്പോള്‍, പ്രതിപക്ഷം ശരീഅത്ത് നിയമം കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന് കീഴിലുള്ള മന്ത്രി അമിത് ഷാ പ്രസംഗിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണം, ആസൂത്രിത കൊലപാതകങ്ങള്‍, ബുള്‍ഡോസര്‍ രാജ് തുടങ്ങിയവ വര്‍ധിച്ചുവരുന്നതില്‍ തെരഞ്ഞെടുപ്പ് സമയത്ത് യു.എന്‍ ആശങ്ക പ്രകടിപ്പിച്ച കാര്യവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അധികൃതരില്‍നിന്നുള്ള തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായി വിവരങ്ങള്‍ വിദ്വേഷ ആക്രമണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ജനുവരിയിലെ ഉദ്ഘാടനചടങ്ങിന് പിന്നാലെ മുംബൈയിലെ മീരാ റോഡില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഭരണകക്ഷിയുടെ ജനപ്രതിനിധികളായ നിതേഷ് റാണെയുടെയും ഗീത ജെയ്‌നിന്റെയും പ്രസംഗങ്ങള്‍ കാരണമായിരുന്നതായും യു.എസ്.സി.ഐ.ആര്‍.എഫ് പറയുന്നു.

നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് മുസ്‍ലിംകളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുന്നു. ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ 600 വര്‍ഷം പഴക്കമുള്ള പള്ളി മുന്‍കൂട്ടി അറിയിക്കാതെ തകര്‍ത്തത് വ്യാപകമായ മുസ്‍ലിം രോഷത്തിന് കാരണമായി. മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖ്ഫ് ഭേദഗതി നിയമത്തില്‍ മുസ്‍ലിംകള്‍ക്ക് വലിയതോതില്‍ ആശങ്കയുണ്ട്.

വിവേചനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന മതനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കുന്നതും കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നതും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.നേരത്തെ ഈ വര്‍ഷം മെയിലും ഇന്ത്യയെ 'പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം' ആയി പ്രഖ്യാപിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2020 മുതല്‍ കമ്മിഷന്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിവരുന്നുണ്ട്.

 

റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെ 'ക്ഷുദ്രകരം' എന്നു വിശേഷിപ്പിച്ച മന്ത്രാലയം, റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്ന് പറഞ്ഞു.

പ്രത്യേക രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ് കമ്മിഷനെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. പ്രത്യേക അജണ്ട അടിസ്ഥാനമാക്കിയുള്ള നീക്കങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെടുന്നു. യു.എസിനുള്ളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ കമ്മിഷന്‍ ശ്രദ്ധിക്കണമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  8 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  24 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  40 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago