HOME
DETAILS

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

  
October 04, 2024 | 5:28 AM

wayanad-landslide-in-kerala-assembly

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ നാടിനെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നോട്ട് പോകുന്നുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. 

''കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും 180 വീടുകള്‍ ഒഴുകിപോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയില്‍ ഉണ്ടായത്.

ഇതേദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരം 48 മണിക്കൂറില്‍ 307 മില്ലീലിറ്റര്‍ മഴയാണ് വിലങ്ങാട് രേഖപ്പെടുത്തിയത്. അവിടെ ഒരു വിലപ്പെട്ട ജീവനും നഷ്ടമായി. വീടുകള്‍, കടകള്‍, ജീവനോപാധികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടു. അവയെല്ലാം ചേര്‍ന്ന് 217 രൂപയുടെ നഷ്ടമെങ്കിലുമുണ്ടായി. ദുരന്തത്തെ അതിജീവിച്ച് മേപ്പാടിയില്‍ 394 കുടുംബങ്ങളും വിലങ്ങാടില്‍ 30 കുടുംബങ്ങളും വാടകവീടുകളിലാണ് താമസിക്കുന്നത്. 

മേപ്പാടിയിലെ അതിജീവതകര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. വിലങ്ങാടിലും സമാനമായ പുരനധിവാസ പ്രവര്‍ത്തനങ്ങളും നടക്കുന്നു. രണ്ടിടങ്ങളിലും അതിജീവിതര്‍ക്കു വേണ്ട അടിയന്തര സഹായങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കി'' മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, മലപ്പുറം ജില്ലയ്‌ക്കെതിരായ പരാമര്‍ശം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, കാഫിര്‍ വിവാദം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പി.ആര്‍ ഏജന്‍സിയുണ്ടാക്കിയ കുരുക്ക് തുടങ്ങി പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരേ പ്രയോഗിക്കാന്‍ നിരവധി വിഷയങ്ങളാണ് ഉള്ളത്.

ഓരോ വിഷയവും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെക്കൊണ്ട് മറുപടി പറയിച്ചേ വിടൂവെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷമെന്നതിനാല്‍ നിയമസഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ഇത്തവണ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെ പ്രതിരോധിക്കാന്‍ ഇടതുമുന്നണിക്ക് കാര്യമായ വിഷയങ്ങളില്ലെന്നതും തിരിച്ചടിയാണ്. നിയമനിര്‍മാണം ലക്ഷ്യമിട്ടാണ് ഒന്‍പത് ദിവസം സഭ ചേരുന്നതെങ്കിലും സര്‍ക്കാരിനെതിരേ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുമ്പോള്‍, എത്രദിവസം സമാധാനപരമായി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നത് സംശയമാണ്.

ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവാദ വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചും പി.ആര്‍ ഏജന്‍സി ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും നിയമസഭയില്‍ ഉയര്‍ന്നേക്കാവുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും സഭയിലെ പ്രതിപക്ഷ വിമര്‍ശനത്തിന് അയവുണ്ടാകില്ല.

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ വിഷയങ്ങളില്‍ സി.പി.ഐ അംഗങ്ങള്‍ സഭയിലെടുക്കുന്ന നിലപാടും ശ്രദ്ധിക്കപ്പെടും. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിച്ച ശേഷം ആദ്യമായി സഭയില്‍ കണ്ടുമുട്ടുമ്പോള്‍ പി.വി അന്‍വറിനോട് ഇടത് എം.എല്‍.എമാര്‍ സൗഹൃദഭാവം കാണിക്കുമോ അതോ മുഖംനല്‍കാതെ പോകുമോ എന്നതും ശ്രദ്ധിക്കപ്പെടും.

ഒന്‍പത് ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന്  വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിയും. ഈ സമ്മേളന കാലയളവില്‍ പ്രധാനമായും ആറു ബില്ലുകള്‍ പരിഗണനയ്ക്കെടുക്കുകയും നാല് ബില്ലുകള്‍ പാസാക്കുകയും ചെയ്യും.

പ്രതിപക്ഷ ചോദ്യങ്ങള്‍ മനഃപൂര്‍വം തരംമാറ്റിയിട്ടില്ലെന്ന് സ്പീക്കര്‍
സഭാസമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരേയും പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരിനെ കുരുക്കിലാക്കുന്ന നക്ഷത്രചിഹ്നമിട്ട 49 ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കും.

ഇതുസംബന്ധിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ സ്പീക്കര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ മനഃപൂര്‍വം പ്രതിപക്ഷ ചോദ്യങ്ങള്‍ തരംമാറ്റിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തിന്റെ പരാതി ലഭിച്ചുവെന്നും എല്ലാ ചോദ്യങ്ങളും ഫ്ളോറില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  3 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  3 days ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  3 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  3 days ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  3 days ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  3 days ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  3 days ago