യു.പി കലാപം: ബി.എസ്.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍
ലഖ്‌നൗ: പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്ന നിയമം ഭേദഗതി ചെയ്ത സുപ്രിം കോടതി ഉത്തരവിനെതിരേ ദലിത് സംഘടനകള്‍ നടത്തിയ ഭാരതബന്ദിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ബി.എസ്.പി മുന്‍ എം.എല്‍.എ യോഗേഷ് വര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തു.
രണ്ടുപേരുടെ മരണത്തിനും 75 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ അക്രമത്തിന് ആഹ്വാനം ചെയ്തത് യോഗേഷ് ആണെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ഹസ്തിനപുരിയെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം കലാപത്തിന്റെ മുഖ്യആസൂത്രകനാണെന്നാണ് പൊലിസ് പറയുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലാണ് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അക്രമങ്ങളുണ്ടായത്. ഉത്തര്‍പ്രദേശില്‍ കലാപത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു മീററ്റ്. ഇവിടെ നിന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അത് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു.
മീററ്റില്‍ മാത്രം 200 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയാണ് വിന്യസിച്ചിട്ടുള്ളത്. ദേശസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 200ലധികം പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."