തൊഴില്‍ നിയമ പരിഷ്‌കരണം; ഫ്രാന്‍സില്‍ ദേശീയ പണിമുടക്ക്
പാരിസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ തൊഴില്‍ നിയമപരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ ആരംഭിച്ച തൊഴിലാളി പണിമുടക്ക് ജനജീവിതം ദുസഹമാക്കി. രാജ്യത്തെ ട്രെയിന്‍ ഗതാഗതം ദിവസങ്ങളായി നിശ്ചലമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരംഭിച്ച പണിമുടക്ക് മൂന്നു മാസത്തോളം തുടരാനാണു തൊഴിലാളി സംഘടനകളുടെ തീരുമാനം. ഓരോ അഞ്ചു ദിവസത്തിലും രണ്ടു ദിവസം തൊഴിലാളികള്‍ പണിമുടക്കും. റെയില്‍വേ ജീവനക്കാരാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അതോടൊപ്പം ഊര്‍ജ, മാലിന്യ ശേഖരണ മേഖലകളെയും സമരം കാര്യമായി ബാധിച്ചു.
കഴിഞ്ഞ മെയില്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മാക്രോണിനെതിരേ ഇത്രയും ശക്തമായ ദേശീയ പ്രക്ഷോഭം അരങ്ങേറുന്നത്. സമരക്കാര്‍ക്കൊപ്പം ജോലിയെടുക്കാന്‍ താല്‍പര്യപ്പെടുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ താല്‍പര്യത്തെയും മാനിക്കണമെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."