വില നിലവാരം പിടിച്ച് നിര്‍ത്താന്‍ പരിശോധന: ഒന്‍പത് സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
വടക്കാഞ്ചേരി: പൊതു വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ തലപ്പിള്ളി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശാനുസരണം നടന്ന പരിശോധനക്ക് താലൂക്ക് സപ്ലൈള ഓഫിസര്‍ ടി.അയ്യപ്പദാസ് നേതൃത്വം നല്‍കി. 25 കടകളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് കടകളില്‍ ക്രമക്കേട് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി സ്വീകരിച്ചു. റെയ്ഡ് വരും ദിവസങ്ങളിലും തുടരുമെന്നും പലചരക്ക് മൊത്ത ചില്ലറ വില്‍പന സ്ഥാപനങ്ങളും അരി, പയറു വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും നിര്‍ബന്ധമായും ലൈസന്‍സ് സൂക്ഷിക്കണമെന്നും, വിലവിവര പട്ടിക, സ്റ്റോക്ക് ബോര്‍ഡ് എന്നിവ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ശുഭ, കെ.വി രതി, കെ.വി വിനോഷ്, എ.ജയകൃഷ്ണന്‍ പരിശോധനക്ക് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."