HOME
DETAILS
MAL
കൈക്കൂലി: വില്ലേജ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
backup
April 04 2018 | 02:04 AM
േേകാഴിക്കോട്: കൈക്കൂലി കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത താമരശേരി താലൂക്ക് രാരോത്ത് വില്ലേജിലെ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എം. ബഷീര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാകേഷ്കുമാര്‍ എന്നിവരെ അന്വേഷണ വിധേയമായി ജില്ലാ കലക്ടര്‍ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലയില്‍ ഒരേ വില്ലേജ് ഓഫിസില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വില്ലേജ്മാന്‍ തസ്തികക്ക് മുകളിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ക്വാറികളും മിച്ചഭൂമിയുമുള്ള വില്ലേജുകളില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."