ഉദ്യോഗവും പൊതു പ്രവര്‍ത്തനവും ചൂഷണത്തിന് മറയാക്കരുത്: എസ്.വൈ.എസ്
കല്‍പ്പറ്റ: നാടിന്റെയും, സമൂഹത്തിന്റെയും പൊതു നന്മക്കായി ഉപയോഗിക്കേണ്ട ഉദ്യോഗവും, പൊതുപ്രവര്‍ത്തനവും സ്വന്തം താല്പര്യത്തിനും, ചൂഷണത്തിനും മറയാക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ആദിവാസികളും, കിടപ്പാടമില്ലാതെ തെരുവിന്റെ മക്കളായി കഴിയുന്നവരും ചോദ്യ ചിഹ്നമായി നില്ക്കുന്ന അവസരത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഉദ്യോഗസ്ഥന്മാരും അതിനു വഴി കാണിച്ചു കൊടുക്കേണ്ട പൊതുപ്രവര്‍ത്തകരും ആരോപണ വിധേയരാവുന്നത് നാടിന്ന് അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദലി അധ്യക്ഷനായി. പി സുബൈര്‍ കണിയാമ്പറ്റ, കെ.സി.കെ തങ്ങള്‍, എടപ്പാറ കുഞ്ഞമ്മദ്, ടി.കെ അബൂബക്കര്‍ മൗലവി, കുഞ്ഞമ്മദ് കൈതക്കല്‍ സംസാരിച്ചു. കെ മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."