HOME
DETAILS

ജില്ലയുടെ വടക്കന്‍ മേഖലകള്‍ മയക്കുമരുന്ന് ലോബിയുടെ പിടിയില്‍

  
backup
April 04 2018 | 06:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-2

 

പൂച്ചാക്കല്‍:വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ലക്ഷ്യം വെച്ച് കഞ്ചാവ് - മയക്കുമരുന്ന് വില്‍പന തകൃതിയില്‍. ഇത് പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും പൊടിപൊടിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും നടക്കുന്നത്.
എറണാകുളം - കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് - മയക്കുമരുന്ന് വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും ഏറെ വിപണന സാധ്യതയുള്ളതുമായ സ്ഥലങ്ങളാണ് ജില്ലയുടെ വടക്കുഭാഗമായ അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശേരി, തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍. തുറവൂര്‍ - തൈക്കാട്ടുശേരി പാലം കൂടി യാഥാര്‍ധ്യമായതോടെ ഇക്കൂട്ടര്‍ക്ക് കൂടുതല്‍ എളുപ്പമായി. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാഗ്ദാനം ചെയ്തും അവ നല്‍കിയുമാണ് കഞ്ചാവ് മാഫിയകള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത്. ഇതിന് പുറമെ കൗമാരക്കാര്‍ക്ക് ഫാഷന്‍ ബൈക്കുകളും പണവും നല്‍കി കച്ചവടത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്.കഞ്ചാവ് മയക്ക് മരുന്ന് ഉപയോഗം മൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്.
അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍ പള്ളിപ്പുറം എന്നിവിടങ്ങളില്‍ ഇത്തരക്കാരുടെ ബൈക്കിടിച്ച് മുന്നോളം മരണം സംഭവിക്കയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. കഞ്ചാവ് സംഘങ്ങളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികള്‍ പിന്നീട് പ്രദേശത്ത് മോഷണവും അക്രമവും നടത്തുന്നു. ഇവരുടെ വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നതും പതിവാണ്. പോലീസ് - എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി ലഹരി വസ്തുക്കളുടെ കടത്ത് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ജലമാര്‍ഗം ലഹരി വസ്തുക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ മാഫിയകള്‍ക്ക് പ്രത്യേക സംഘങ്ങളുണ്ട്. വേമ്പനാട്ട് കായലോരമായ ആലുംമാവുങ്കല്‍, ചാപ്രക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ ബൈക്കുകളിലെത്തുന്നത് കൂടുതലും കൗമാരക്കാരാണ്.കഞ്ചാവ് ഉപയോഗിക്കുന്നതിനും മദ്യപാനത്തിനും മയക്കുമരുന്ന് കുത്തിവെക്കാനും കൗമാരക്കാരും വിദ്യാര്‍ഥികളും കായല്‍ തീരങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഉപയോഗത്തില്‍ മാത്രമല്ല വില്‍പ്പനയിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതിനാല്‍ നടപടിയെടുക്കല്‍ പൊലീസിനും എക്‌സൈസിനും പൊല്ലാപ്പാകുകയാണ്.
കഞ്ചാവ് - മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പോലീസോ എക്‌സൈസോ പിടികൂടിയാല്‍ അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അതിവേഗം രംഗത്തുവരും. ഇത് പൊലീസ് - എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനോവീര്യം ഇല്ലാതാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കഞ്ചാവ് - മയക്ക് മരുന്ന് മാഫിയക്ക് വേണ്ടി ശുപാര്‍ശയുമായി പൊലീസ് സ്റ്റേഷനിലും എക്‌സൈസ് ഓഫീസിലും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെടുന്നത് അവസാനിപ്പിക്കാതെ ഇക്കൂട്ടരെ ഒതുക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം, വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി, തൈക്കാട്ടുശേരിയിലെ പി.എസ് കവല, ചീരാത്തു കാട്, മാക്കേകടവ്, തേവര്‍വട്ടം, പള്ളിപ്പുറത്തെ കോളേജ് കവല, ഒറ്റപ്പുന്ന, തവണക്കടവ്, ഗ്രോത്ത് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കഞ്ചാവ് - മയക്കുമരുന്ന് മാഫിയ സംഘം കേന്ദ്രീകരിക്കുന്നത്.
പ്രദേശത്തെ ഒഴിഞ്ഞ വീടുകളും കെട്ടിടങ്ങളും ഇവരുടെ താവളങ്ങളായി മാറിയിരിക്കുകയാണ്. അരൂക്കുറ്റിയില്‍ ഡോക്ടമാര്‍ക്കായി നിര്‍മിച്ച പ്രവര്‍ത്തന രഹിതമായ കെട്ടിടങ്ങള്‍ കായല്‍മാര്‍ഗം എത്തുന്ന കഞ്ചാവ് മയക്ക് മരുന്ന് സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തുന്നതിനും ഉപയോഗിക്കുന്നതിനും ഏറെ സഹായകമാണ്. സംഘാംഗങ്ങള്‍ മാരകായുധങ്ങളുമായി ഭീഷണി നടത്തുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ നിരീക്ഷണം നടത്തിയാണ് കഞ്ചാവ് -മയക്കുമരുന്ന് സംഘങ്ങളെ പൊലീസും എക്‌സൈസ് സംഘങ്ങളും പിടികൂടുന്നത്.
നിമിഷങ്ങള്‍ക്കകം സംരക്ഷകരായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ തുടങ്ങും. ഇത് മൂലം കഞ്ചാവ് മയക്ക് മരുന്ന് മാഫിയകള്‍ക്ക് പ്രദേശത്ത് യഥേഷ്ടം വില്‍പ്പന നടത്തുവാനും ഉപയോഗിക്കാനും സാധിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ കണക്കിലെടുക്കാതെ ശക്തമായ നടപടി സ്വീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് നടത്തുകയും ആവശ്യമായ നിയമ ഉപദേശങ്ങള്‍ നല്‍കാനും അധികൃതര്‍ തയ്യാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago