മതപണ്ഡിതരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ല: മുസ്ലിം ലീഗ്
തൊടുപുഴ: മത പണ്ഡിതര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെണ്ടന്നും അതിനെതിരെ തടസവാദങ്ങള്‍ ഉന്നയിച്ച് അവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്സെടുക്കുന്ന സര്‍ക്കാരിന്റെ നടപടി മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും മുസ്്ലിം ലീഗ്.
ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടേയും നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടേയും പോഷക സംഘടനാ ജില്ലാ ഭാരവാഹികളുടേയും സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.എം ഹാരിദ്,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി. അസീസ് ഹാജി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, എം.എം. ബഷീര്‍, കെ.എം. ഖാദര്‍ കുഞ്ഞ്, പി.എം. അബ്ബാസ്, എസ്.എം. ഷരീഫ്, സെക്രട്ടറിമാരായ മുഹമ്മദ് വെട്ടിക്കല്‍, അഡ്വ. ഇ.എസ്. മൂസ, ടി.എസ്. ഷംസുദ്ദീന്, സലീം കൈപ്പാടം, ഗഫൂര്‍ കട്ടപ്പന, നിയോജക മണ്ഡലം ഭാരവാഹികളായ പി.എന്‍. സീതി, എം.ബി. സൈനുദ്ദീന്‍, എം.കെ. നവാസ്, പി.എം. മുഹമ്മദ്, പോഷക സംഘടനാ ഭാരവാഹികളായ ടി.കെ. നവാസ്, കെ.എം. അന്‍വര്‍, സി.എ. കുഞ്ഞഹമ്മദ്, മുഹമ്മദ് ഇരുമ്പുപാലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."