HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു നേരെ ആക്രമണം; പിന്നില്‍ ഡി.വൈ.എഫ്.ഐയെന്ന് യൂത്ത് കോണ്‍ഗ്രസ്

  
backup
April 04 2018 | 06:04 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82


വണ്ടിപ്പെരിയാര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് കൊല്ലംപറമ്പില്‍ ഷംനാദ് അലിയാരി (29) ന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കുകളോടെ ഇയാളെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നില്‍ ഡി.വൈ.എഫ്.ഐയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ രാവിലെ 11.30 ഓടു കൂടി പെരിയാര്‍ പശുമല കവലയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗ സംഘം ഷംനാദ് സഞ്ചരിച്ച ബൈക്കിനു നേരെ ഓട്ടോറിക്ഷ കുറുകെയിട്ട് തടഞ്ഞതിനു ശേഷമാണ് ആക്രമണമുണ്ടായത്. ഡി.വൈ.എഫ്.ഐ പെരിയാര്‍ മേഖല സെക്രട്ടറി യു.എച്ച് ഫൈസല്‍, ഡി.വൈ.എഫ്.ഐ പെരിയാര്‍ ഓട്ടോ യൂനിറ്റ് സെക്രട്ടറി ലിജോ പീറ്റര്‍ എന്നിവരടങ്ങിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നാണ് ഷംനാദ് പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷംനാദും സുഹൃത്തുക്കളും ചേര്‍ന്ന് തങ്കമല സ്വദേശിയുടെ ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്തു പരുന്തുംപാറ പോവുകയും ഇതിന്റെ ഓട്ടോ കൂലി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തില്‍ ഇടപെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ലിജോ പീറ്ററിന് നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ ഷംനാദ് ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം പെരിയാര്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ഷംനാദിന്റെ ബൈക്കിന്റെ രണ്ട് ചക്രത്തിന്റെ കാറ്റ് ഊരി വിട്ട സംഭവം ഫോട്ടോ ഉള്‍പ്പെടെ ഇയാള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുകയും സമീപത്തെ കടയില്‍ നിന്നും കിട്ടിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് വീലിന്റെ കാറ്റ് ഊരി വിട്ടതെന്ന രൂപത്തിലേക്ക് പ്രശ്‌നം മാറിയതോടെ സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോര്‍വിളിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഷംനാദിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാറ്റില്‍ പ്രകടനം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍ ഗണേശന്‍, എംടി സുരേന്ദ്രന്‍, ഷാജികുരിശുംമൂട്, പി നളിനാഷന്‍, കെ ഗോപി, എന്‍ മഹേഷ്, പി ജയപ്രകാശ്, എം ഗണേശന്‍,ടിനു പി സെബാസ്റ്റ്യന്‍,ജോര്‍ജ് പള്ളിയില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന യാത്രകർര്ക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago
No Image

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി വാഗ്ദാനം ചെയ്ത് യുഎഇ

uae
  •  2 months ago
No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago
No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago