HOME
DETAILS

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

  
October 17 2024 | 06:10 AM

Never Called for Madrassa Shutdowns Muslim Children Must Receive Formal Education NCPCR

ന്യൂഡല്‍ഹി:  രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാന്‍ താന്‍ ഒരിക്കലും ആഹ്വാസനം ചെയ്തിട്ടില്ലെന്നും മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ. പാവപ്പെട്ട മുസ്‌ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനാലാണ് ധനസഹായം നിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ആശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരുന്നു. കൂടാതെ മദ്രസ്സ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി പ്രിയങ്ക് കനൂന്‍ദോ രംഗത്തെത്തിയത്. 

മുസ്‌ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവര്‍ ശാക്തീകരിക്കപ്പെട്ടാല്‍ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയമെന്നും അദ്ദേഹം പറഞ്ഞു. 

മദ്രസ്സകള്‍ അടച്ചുപൂട്ടണമെന്ന് ഞങ്ങള്‍ ഒരിക്കലും വാദിച്ചിട്ടില്ല. സമ്പന്ന കുടുംബങ്ങള്‍ക്ക് മതപഠനവും ഔപചാരിക വിദ്യാഭ്യാസവും ഒരുപോലെ ലഭിക്കുന്നുണ്ട്. ഇതേരീതിയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം. സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കണമെന്നും കാനൂന്‍ഗോ പറയുന്നു. കുട്ടികള്‍ക്ക് സാധാരണ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന് അതിന്റെ ബാധ്യതകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ സാധിക്കില്ല. എന്തിനാണ് നമ്മുടെ പാവപ്പെട്ട കുട്ടികളെ സ്‌കൂളുകള്‍ക്ക് പകരം മദ്രസ്സകളില്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ഈ നയം അവരുടെ മേല്‍ അന്യായ ഭാരം നല്‍കുകയാണെന്ന് പ്രിയങ്ക് കാനൂന്‍ഗോ വ്യക്തമാക്കി.

1950-ല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നശേഷം ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്തര്‍പ്രദേശിലെ മദ്രസ്സകള്‍ സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് മുസ് ലിം കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും ഉന്നതവിദ്യാഭ്യാസം നേടേണ്ടതില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തില്‍ മുസ് ലിം പ്രാതിനിധ്യം ഗണ്യമായി കുറയാന്‍ ഇത് കാരണമായി. നിലവില്‍ ഇത് അഞ്ച് ശതമാനത്തിനടുത്താണ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ 14 ശതമാനം പേരും പട്ടികജാതിക്കാരാണ്. പട്ടികവര്‍ഗ്ഗക്കാര്‍ അഞ്ച് ശതമാനം വരും. ഉന്നത വിദ്യാഭ്യാസത്തില്‍ ഇരുകൂട്ടരുമായി 20 ശതമാനം വരും. മറ്റു പിന്നാക്ക വിഭാഗക്കാര്‍ 37 ശതമാനമുണ്ട്. അതേസമയം, മുസ് ലിംകളുടേത് അഞ്ച് ശതമാനമായി തുടരുകയാണെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറയുന്നു. 

മുസ്‌ലിം സമുദായത്തില്‍നിന്നുള്ള മുന്‍ വിദ്യാഭ്യസ മന്ത്രിമാരെയും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മന്ത്രിമാര്‍ മദ്രസ്സകള്‍ക്ക് ഊന്നല്‍ നല്‍കുകയും സാധാരണ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസത്തിനുള്ള മൗലികമായ അവകാശമാണ് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  

മാപ്പ് ചെയ്യപ്പെടാത്ത മദ്രസ്സകളെ കണ്ടെത്താനും ഇവിടത്തെ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ ചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്. എന്നാല്‍, ഗുജറാത്ത് പോലുള്ള മറ്റു സംസ്ഥാനങ്ങള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ മറികടന്ന് ഗുജറാത്തില്‍ 50,000-ത്തിലധികം വിദ്യാര്‍ഥികളെയാണ് സ്‌കൂളുകളില്‍ ചേര്‍ത്തത്. അടുത്ത ദശകത്തില്‍ മുസ് ലിം കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ബാങ്ക് ജീവനക്കാരുമെല്ലാമായി മാറും. നമ്മുടെ ശ്രമങ്ങളെ അവര്‍ സാധൂകരിക്കും. മുസ് ലംകളെ ശാക്തീകരിക്കുന്നതോടെ സമൂഹത്തില്‍ അവര്‍ അര്‍ഹമായ സ്ഥാനം ആവശ്യപ്പെടും. ഇതുവഴി ഉത്തരവാദിത്തവും സമത്വവും ഉറപ്പാക്കുമെന്നും കാനൂന്‍ഗോ പറഞ്ഞു.

മദ്രസ്സകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  8 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  8 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  8 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  8 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  8 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  8 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  8 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  8 days ago