HOME
DETAILS

സംസ്ഥാന തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര അംഗീകാരം: കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് ഇളവ്

  
Laila
October 17 2024 | 05:10 AM

Exemption for construction works on sea and lagoon shores

ന്യൂഡൽഹി: സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രത്തിന്റെ അംഗീകാരം.  
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പദ്ധതിക്കാണ് അംഗീകാരം. പദ്ധതി നാഷനൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശുപാർശയോടു കൂടി കേന്ദ്ര പരിസ്ഥിതി കാര്യാലയ മന്ത്രാലയം അംഗീകരിച്ചതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി തോമസ് അറിയിച്ചു. 

2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള തീരുമാനങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതു പ്രകാരം ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്ത് മേഖലകളിലൊഴികെ, 50 മീറ്ററായിരിക്കും നിയന്ത്രണ പരിധി. വാണിജ്യ ആവശ്യങ്ങൾക്കായുള്ള നിർമാണങ്ങൾക്ക് നിലവിലെ 500 മീറ്റർ പരിധിയിൽ മാറ്റമില്ല. 

നഗരസഭകൾക്കൊപ്പം പഞ്ചായത്തുകൾക്കു കൂടി സി.ആർ.സെഡിന്റെ കർശന നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കും. സംസ്ഥാനത്തെ 10 ജില്ലകളിലായി 245 പഞ്ചായത്തുകളും 36 മുനിസിപ്പാലിറ്റികളും 5 കോർപറേഷനുകളുമാണ് പ്ലാനിന്റെ പരിധിയിലുണ്ടാവുക. 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, തീരമേഖലകളെ വിവിധ സോണുകളായി തിരിച്ചുള്ളതാണ് പ്ലാൻ.
പൊതുസമൂഹത്തിന് കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ഒരു മാസത്തിനകം വിവരങ്ങൾ ലഭ്യമാകും. കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി 2011ലെ പബ്ലിക്കേഷൻ അനുസരിച്ച് എന്തെങ്കിലും പരിശോധിക്കാൻ ഉണ്ടെങ്കിൽ അതുംപരിഗണിക്കുമെന്നും കെ.വി തോമസ് അറിയിച്ചു. 

പുതിയ പ്ലാൻ നടപ്പാക്കിത്തുടങ്ങുന്നതോടെ ഇപ്പോൾ ഉപയോഗത്തിലുള്ള 2011 ലെ സി.ആർ.സെഡ് വിജ്ഞാപനവും അനുബന്ധ പ്ലാനും അപ്രസക്തമാകും. 2019 ലെ വിജ്ഞാപന പ്രകാരം സി.ആർ.സെഡ് 1എ, 1ബി, 2, 3എ, 3ബി, 4 എ, 4 ബി എന്നിങ്ങനെയാണു തീരദേശ മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ജനവാസ മേഖല ഉൾപ്പെടുന്നത് സോൺ 2, 3എ, 3ബി എന്നിവയിലാണ്. തീരദേശമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നിയന്ത്രണമുള്ള മേഖലയാണ് ബഫർസോൺ അഥവാ നോൺ ഡവലപ്‌മെന്റ് സോൺ.

പുതിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം ഓരോ മേഖലയിലും പ്രത്യേക ബഫർസോൺ വ്യവസ്ഥയുണ്ടാവും. നഗരസഭകൾക്കു ബാധകമായതും നിർമാണത്തിനു ദൂരപരിധി നിയന്ത്രണമില്ലാത്തതുമായ സോൺ രണ്ടിൽ 1991 നു മുൻപുള്ള കെട്ടിടത്തിന്റെയോ, റോഡിന്റെയോ കരഭാഗത്തു പുതിയ നിർമാണം നടത്താം. ബഫർസോൺ ബാധകമല്ല.

സോൺ മൂന്ന് എയിൽ കായൽ/കടൽ തീരത്തു വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ ആയിരുന്ന ബഫർസോൺ 50 മീറ്ററായി കുറച്ചു. സോൺ 3ബിയിൽ കടൽ തീരത്തു വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർവരെ ബഫർസോൺ തുടരും. സോൺ 3ബിയിൽ കായൽ മേഖലയിൽ വേലിയേറ്റ രേഖയിൽനിന്ന് 100 മീറ്റർ ആയിരുന്ന ബഫർസോൺ 50 മീറ്ററാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  11 hours ago