HOME
DETAILS
MAL
സ്കൂള്‍ പരിസരത്തെ ലഹരി വില്പന: കര്‍ശന നടപടി വേണമെന്ന് സബ്ജക്റ്റ് കമ്മിറ്റി
backup
April 04 2018 | 19:04 PM
തിരുവനന്തപുരം: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്ന് നിയമസഭാസബ്ജക്ട് കമ്മിറ്റി. സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ ദൂരപരിധി നൂറ് മീറ്ററില്‍ നിന്ന് 500 മീറ്റര്‍ ആയി ഉയര്‍ത്തണമെന്നും പൊലിസും എക്സൈസും സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
യൂണിഫോമിലുള്ള പൊലിസ് സാന്നിധ്യം സ്കൂള്‍ പരിസരങ്ങളില്‍ ഉറപ്പ് വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."