ഭൂമിയിടപാട് കേസ് ആലഞ്ചേരിക്കെതിരായ ഗൂഢാലോചനയെന്ന് ആക്ഷേപം
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി രൂപീകരിച്ചതാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയും പാസ്റ്ററല്‍ കൗണ്‍സിലുമെന്ന് സംശയിക്കുന്നതായി ഒരു വിഭാഗം വൈദികര്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ സിനഡിന് പരാതി നല്‍കി. പുതിയ വൈദിക സമിതിയും പാസ്റ്ററല്‍ കൗണ്‍സിലും വിമത വൈദികരുടെ ലക്ഷ്യം നേടാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണെന്ന് സംശയിക്കുന്നുവെന്നാണ് ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്ന വൈദികര്‍ പരാതിയില്‍ പറയുന്നത്.
ആലഞ്ചേരിയെ സ്ഥാനത്യാഗം ചെയ്യിക്കുകയെന്ന ഒറ്റ ലക്ഷ്യമേ വിമത വൈദികര്‍ക്കുള്ളൂ.ഇക്കാര്യം അവരുടെ യോഗങ്ങളില്‍ തുടക്കം മുതലേ പല തവണ പറഞ്ഞിട്ടുള്ളതാണ്. ഈ രഹസ്യ അജന്‍ഡ നടപ്പിലാക്കാന്‍ സമര്‍ഥവും സുതാര്യമല്ലാത്തതുമായ മാര്‍ഗങ്ങളാണ് അവര്‍ അവലംബിച്ചു പോരുന്നതെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. തീവ്രവാദ സ്വഭാവമുള്ള ഏതാനും വൈദികര്‍ അതിരൂപതയിലെ സഹായമെത്രാന്മാരെ സന്ദര്‍ശിച്ച് ആലഞ്ചേരിക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. എത്രയും വേഗം റോമിലേക്ക് പരാതി അയക്കാനുള്ള തത്രപ്പാടിലായിരുന്നു അവരെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
അതിരൂപതയിലെ വൈദികര്‍ക്ക് അവരുടെ സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരത്തെ വിമത വൈദികര്‍ തടയുകയാണ്. ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരെ തേജോവധം ചെയ്യുകയാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."