നീര്‍വാരം സംഭവം; വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാന്‍ കലക്ടര്‍ കത്ത് നല്‍കി
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയാത്ത മൂന്നു ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയൊടൊപ്പം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിനായി ജില്ലാ കലക്ടര്‍ എസ് സുഹാസ് ശുപാര്‍ശ കത്ത് നല്‍കി.
പരീക്ഷ എഴുതുന്നതിനായി മൂന്നു വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കത്ത് നല്‍കിയത്. നീര്‍വാരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്താനായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ചില്ലെന്ന് മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന:പൂര്‍വം വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നത് തടഞ്ഞിട്ടില്ലെന്നും ഹാജര്‍നില കുറവായതിനാലാണ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതിനാല്‍ പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കലക്ടര്‍ കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."