പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഒമ്പത്, പത്ത് തീയതികളില്‍
തൊടുപുഴ: കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഒമ്പത്, 10 തീയതികളില്‍ തൊടുപുഴ മാടപ്പറമ്പില്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പതിന് രാവിലെ 10ന് 'മാധ്യമങ്ങളും പൊലിസും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ജോസഫ് കുര്യന്‍ അധ്യക്ഷനാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍ വിഷയം അവതരിപ്പിക്കും. ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. പകല്‍ മൂന്നിന് നടക്കുന്ന കുടുംബസംഗമവും സാംസ്‌കാരിക സമ്മേളനവും പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കണ്‍വീനര്‍ ടി എം ബിനോയി അധ്യക്ഷനാവും. 'ക്യാപ്ടന്‍' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്നിനെ ചടങ്ങില്‍ ആദരിക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക മുഖ്യാതിഥിയായാകും. ജില്ലാ സായുധ സേനയിലെ സിവില്‍ പൊലിസ് ഓഫീസര്‍ ഡോണ്‍ കെ വര്‍ഗീസ് സംവിധാനം ചെയ്ത, 'സയന്റിസ്റ്റ്' എന്ന ഹ്രസ്വചിത്രവും'പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് തൊടുപുഴ മദര്‍ ആന്റ് ചെല്‍ഡിലെ കുട്ടികളുടെ മെഗാ ഷോ.
10ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ ജി മനോജ്കുമാര്‍ അധ്യക്ഷനാവും. രണ്ടിന് ചേരുന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലിസ് ചീഫ് കെ ബി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.സമ്മേളനത്തോടനുബന്ധിച്ച് അഞ്ചു മുതല്‍ ഏഴു വരെ തൊടുപുഴ ന്യുമാന്‍ കോളജ് ഗ്രൗണ്ടില്‍ സൗഹൃദ ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ നടത്തും.
ക്രിക്കറ്റ് മത്സരങ്ങള്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ പൊലിസ് മേധാവി ഉദ്ഘാടനം ചെയ്യും. ഫുട്ബാള്‍ മത്സരങ്ങള്‍ ഏഴിന് വൈകിട്ട് നാലിന് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുലും ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ തോമസ് ജോസഫ്, കണ്‍വീനര്‍ ടി എം ബിനോയി, കെ പി എ ജില്ലാ സെക്രട്ടറി പി കെ ബൈജു, പ്രസിഡന്റ് ഇ ജി മനോജ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോസഫ് കുര്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."