ലൈറ്റ് ഹൗസ് നവീകരണം; കോവളം ലൈറ്റ് ഹൗസില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കും
കോവളം: ലൈറ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായി കോവളം ലൈറ്റ് ഹൗസില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കും. ഈ മാസം 10ന് ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കും.
ജോലി പൂര്‍ത്തിയാകാന്‍ മൂന്നു മാസത്തിലേറെ സമയമെടുക്കും. ഈ കാലയളവില്‍ ലൈറ്റ് ഹൗസില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. നിലവില്‍ 144 പടികളുള്ള പിരിയന്‍ ഗോവണി കയറിവേണം 36 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസിനു മുകളിലെത്താന്‍. ലിഫ്റ്റ് വരുന്നതോടെ കുട്ടികളും പ്രായമായവരുമുള്‍പ്പടെയുള്ള സന്ദര്‍ശകര്‍ക്ക് ലൈറ്റ് ഹൗസിന് മുകളില്‍ കയറുക എളുപ്പമാകും. ലൈറ്റ് ഹൗസ് ഗോപുരത്തിനകത്ത് ഗോവണിക്കു സമീപത്തായിട്ടായിരിക്കും ലിഫ്റ്റ് സ്ഥാപിക്കുക. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്പിങ്ങിന്റെ നിയന്ത്രണത്തിലാണ് കോവളം ലൈറ്റ് ഹൗസ്. നിലവില്‍ കേരളത്തിലെ കണ്ണൂര്‍, എറണാകുളം, വൈപ്പിന്‍ ലൈറ്റ് ഹൗസുകളില്‍ ലിഫ്റ്റ് സംവിധാനമുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."