സംസ്ഥാനത്ത് എന്‍.ഡി.എ ഇല്ലെന്ന് വെള്ളാപ്പള്ളി
നിലമ്പൂര്‍: സംസ്ഥാനത്ത് എന്‍.ഡി.എ സംവിധാനമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേശീയ തലത്തില്‍ എന്‍.ഡി.എ ശക്തമാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പേരിനു മാത്രമാണ് എന്‍.ഡി.എ ഉള്ളത്. കാര്യങ്ങളൊക്കെ ബി.ജെ.പി ഒറ്റയ്ക്കാണ് നടത്തുന്നത്. സംസ്ഥാന ബി.ജെ.പി നേതൃത്വം സവര്‍ണ മേധാവിത്വത്തെ താലോലിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രത്തിന്റെ കീഴിലുള്ള ബോര്‍ഡുകളില്‍ ഉള്‍പ്പടെ 200 ഓളം തസ്തികകള്‍ സംസ്ഥാനത്തിന് ലഭിച്ചെങ്കിലും ബി.ഡി.ജെ.എസിനെ ഉള്‍പ്പെടെ ഒഴിവാക്കി ബി.ജെ.പി ഒറ്റയ്ക്ക് കൈവശപ്പെടുത്തുകയായിരുന്നു.
ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം കൂടി എര്‍പ്പെടുത്തിയതോടെ 96 ശതമാനവും ഈ വിഭാഗത്തിന്റെ കൈയിലായി. ബി.ജെ.പിക്ക് സവര്‍ണ അജന്‍ഡയുമായി കേരളത്തില്‍ വളരാന്‍ കഴിയില്ല.
കാക്ക മലര്‍ന്ന് പറന്നാല്‍ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരേ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുതലെടുപ്പിനാണ് യു.
ഡി.എഫ് ശ്രമിക്കുന്നത്. ആരെ ജയിപ്പിച്ചാലാണ് ഗുണം ലഭിക്കുകയെന്ന് ചെങ്ങന്നൂര്‍കാര്‍ക്ക് അറിയാമെന്നും വെള്ളാപള്ളി പറഞ്ഞു. ദേശീയ പാത വികസനം, മദ്യനയം എന്നിവയില്‍ എല്‍.ഡി.എഫ് നിലപാട് ശരിയായ ദിശയില്‍ ഉള്ളതാണ്.
എസ്.എന്‍.ഡി.പി നിലമ്പൂര്‍ യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വെള്ളാപ്പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."