HOME
DETAILS

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

  
Web Desk
November 22 2024 | 11:11 AM

International Criminal Court Issues Arrest Warrants for Netanyahu and Gallant Over Gaza War Crimes

ഹേഗ്: ഗസ്സയിലെ യുദ്ധകുറ്റങ്ങള്‍ക്ക് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നാണ് വിവിധ രാഷ്ട്രത്തലവന്‍മാര്‍ ആഹ്വാനം ചെയ്യുന്നത്. ഇരുവരും തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാല്‍ ഐ.സി.സി നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ഹേഗിലെ കോടതി ആസ്ഥാനത്ത് എത്തിക്കുമെന്നും രാഷ്ട്രത്തലവന്‍മാര്‍ ഉറപ്പ് നല്‍കുന്നു. 

എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക എന്നത് ഏറെ പ്രധാനമാണെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൂണ്ടിക്കാട്ടി. കാനഡ അന്താരാഷ്ട്ര കോടതി വിധികള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിനും ഗാലന്റിനുമെതിരായ ഐ.സി.സി വാറന്റുകള്‍ രാഷ്ട്രീയപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ  യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും റോം ഉടമ്പടി അംഗീകരിച്ചവരാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം കോടതി വിധി മാനിച്ച് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 

റോം ഉടമ്പടിയോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയും കടമയും നിറവേറ്റുമെന്ന് നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.

ഐസിസി ചട്ടങ്ങള്‍ പാലിക്കുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് സ്ഥിരീകരിക്കാന്‍ നിയമ സങ്കീര്‍ണ്ണത ചൂണ്ടിക്കാട്ടി വിസമ്മതിച്ചു. ഐ.സി.സിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതായി ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ഐസിസി ഉത്തരവ് ന്യായമായ രീതിയില്‍ നടപ്പാക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് ഈഡെ പറഞ്ഞു. കോടതി കേസുമായി മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ സുപ്രധാന തീരുമാനങ്ങളെ പിന്തുണയ്ക്കുകയും അതിന്റെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു. ഐ.സി.സി വാറന്റ് ലിസ്റ്റിലുള്ളവര്‍ സ്വീഡന്റെ മണ്ണിലെത്തിയാല്‍ നിയമപാലകര്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളെ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭരണാധികാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ ഐ.സി.സി അറസ്റ്റ് വാറന്റ് പ്രതീക്ഷാജനകമാണെന്നും വാറന്റ് സുപ്രധാന ചുവടുവെപ്പാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു. ഫലസ്തീനികള്‍ക്ക് നീതി ലഭിക്കണമെന്നും ഐസിസി വിധി മാനിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി അഭിപ്രായപ്പെട്ടു.

ഫലസ്തീനിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും ഉത്തരവാദികള്‍ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 

ഗസ്സയില്‍ സ്ത്രീകളും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ആശുപത്രികളടക്കം തകര്‍ത്ത് യുദ്ധക്കുറ്റം ചെയ്യുകയും ചെയ്യുന്ന നടപടി മനുഷ്യത്വത്തിനെതിരായ കുറ്റമെന്നും യുദ്ധക്കുറ്റമെന്നും ചൂണ്ടിക്കാട്ടിയാണഇസ്‌റാഈല്‍ല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി) ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രീ-ട്രയല്‍ ചേംബര്‍ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇവര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ ഏതിലേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.


അതേസമയം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതിയുടെ തീരുമാനത്തെ തള്ളിക്കളയുന്നതായാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. തിരക്കിട്ട് അറസ്റ്റ് വാറന്റ് തേടാനുള്ള പ്രോസിക്യൂട്ടറുടെ നടപടിയില്‍ അമേരിക്ക ആശങ്കാകുലരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ന് മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും മനുഷ്യരാശിയെ സംരക്ഷിക്കാന്‍ വേണ്ടി കണ്ടുപിടിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നുവെന്നുമാണ് വിധിയെക്കുറിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം, അന്താരാഷ്ട്ര കോടതി ഉത്തരവ് നീതിയിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു.

The International Criminal Court (ICC) has issued arrest warrants for Israeli Prime Minister Benjamin Netanyahu and former Defense Minister Yoav Gallant over alleged war crimes in Gaza. Global leaders have expressed support for the decision, urging the arrest and prosecution of the two Israeli leaders under international law. The move is seen as a critical step toward justice for Palestinians and a major development in the Israel-Palestine conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  a day ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  a day ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  a day ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  a day ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  a day ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  a day ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  a day ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  a day ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  a day ago