HOME
DETAILS

മദ്യനയം: സഭയുമായി ചര്‍ച്ചയ്‌ക്കെന്ന് സര്‍ക്കാര്‍

  
backup
April 05 2018 | 19:04 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

 

 


തിരുവനന്തപുരം: പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തില്‍ സുപ്രിംകോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ അതില്‍ ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അഡ്വക്കറ്റ് ജനറല്‍ അട്ടിമറിച്ചു.
കേസില്‍ കക്ഷി ചേര്‍ന്ന് നിയമം ദുര്‍ബലമാക്കരുതെന്ന് ആവശ്യപ്പെടാനായിരുന്നു സംസ്ഥാന നിയമ മന്ത്രി എ.കെ ബാലന്‍ കത്തു മുഖേന അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന് നിര്‍ദേശം നല്‍കിയത്. വിധി ദുര്‍ബലമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മന്ത്രി സുധാകര പ്രസാദിന് കത്തു നല്‍കിയത്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് നിയമത്തിലെ 18ാം വകുപ്പെന്നും അത് ദുര്‍ബലമാക്കാന്‍ അനുവദിക്കരുതെന്നും, കേരളത്തിന്റെ ഈ ആശങ്ക കോടതിയെ ധരിപ്പിക്കണമെന്നും മന്ത്രി കത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അഡ്വക്കറ്റ് ജനറല്‍ ഈ കത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. മാത്രമല്ല മന്ത്രിയ്ക്ക് മറുപടിയും നല്‍കിയില്ല. കേസില്‍ ആര്‍ക്കെങ്കിലും നിലപാട് അറിയിക്കാന്‍ ഉണ്ടെങ്കില്‍ അതാകാമെന്ന് വാദത്തിനിടെ ജസ്റ്റിസ് യു.യു ലളിത് പറഞ്ഞിരുന്നു. പിന്നീട് നിരവധി തവണ കേസില്‍ വാദം കേട്ടപ്പോഴും കേരളത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. വിധി വന്നതിനു ശേഷം മന്ത്രി ഇക്കാര്യം സുധാകര പ്രസാദിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി അദ്ദേഹം മന്ത്രിയ്ക്ക് നല്‍കിയില്ല.അതിനിടെ, കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മുഖം രക്ഷിക്കാന്‍ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കും
തിരുവനന്തപുരം: പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കും.
കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് നിയമസഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹരജി നല്‍കാന്‍ തീരുമാനിച്ചത്. അതിക്രമങ്ങളിലെ പ്രതികളില്‍ പലരും സ്വാധീനം മൂലം രക്ഷപ്പെടുന്നു. പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാത്തതും മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ലാത്തതും അതിക്രമങ്ങള്‍ തടയാനുള്ള മുന്‍കരുതലാണ്. ഇതാണ് സുപ്രിംകോടതി വിധിയോടെ ഇല്ലാതാവുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago