പാര്‍ലമെന്റ് സമ്മേളനം ഇന്നു സമാപിക്കും ബിറ്റ്‌കോയിന്‍ കറന്‍സികള്‍ പ്രോത്സാഹിപ്പിക്കില്ല
ന്യൂഡല്‍ഹി: ഏറെക്കുറേ പൂര്‍ണമായി സ്തംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് സമാപിക്കും. ബഹളത്തെത്തുടര്‍ന്ന് 21ാംദിവസമായ ഇന്നലെയും ഇരുസഭകളും സ്തംഭിച്ചു. ബഹളംമൂലം നടപടിക്രമങ്ങളിലേക്കു കടന്നയുടന്‍ രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു.
അതേസമയം, സഭ നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു.
പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ട ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ശമ്പളവും ബത്തയും വേണ്ടെന്നുവയ്ക്കുമെന്ന് എന്‍.ഡി.എ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, സഭാ നടപടികള്‍ തടസപ്പെടുത്തിയതിലുള്ള കുറ്റബോധം കൊണ്ടാണ് ഭരണകക്ഷി അംഗങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് സി.പി.എം നേതാവ് പി. കരുണാകരന്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 58 രാജ്യസഭാംഗങ്ങളില്‍ 53 പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സത്യ പ്രതിജ്ഞ ചെയ്തു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കം മൂന്നുപേരാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."