HOME
DETAILS

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

  
October 11, 2024 | 12:54 PM

Centres Neglect Towards Kerala Unacceptable Says MV Govindan

തിരുവനന്തപുരം: അന്‍വറിനെ നായകനാക്കി അരങ്ങേറിയത് വലിയ നാടകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങള്‍ എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും, അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും, ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമിത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണെന്ന് പറഞ്ഞ ഗോവിന്ദന്‍, ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണെന്നും അവരാണ് ഇതിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് മാര്‍ക്‌സിസ്റ്റുകാര്‍ എഡിജിപിയുമായി പാലം പണിയുന്നു എന്ന് പ്രചരിപ്പിച്ചതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടി സ്ഥാനമാറ്റത്തോടെ അവസാനിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്ന ഉടനെ എസ്പിയെ മാറ്റി, ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനുള്ളില്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി, ശരിയായ നിലപാടെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി വിവാദം സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അടക്കം അന്വേഷണം ഉണ്ടാകും. മാത്യു കുഴല്‍നാടന്‍ പുഷ്പനെ അപമാനിച്ചു. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി, അയാള്‍ ഇനിയും കുറെ ചരിത്രങ്ങള്‍ പഠിക്കാനുണ്ട് ഗോവിന്ദന്‍ പറഞ്ഞു.

വയനാട് ദുരന്തം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതാണ്, അവരുടെ ജീവിതപ്രയാസം, പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കക്ഷി രാഷ്ട്രീയം മാറ്റി വെച്ച് കേരളത്തിലെ ജനങ്ങള്‍ പങ്കുചേര്‍ന്നു, ഇതെല്ലാം കേരളത്തെ ലോകത്തിന് മാതൃകയാക്കി. ഇതെല്ലാമായിട്ടും കേന്ദ്രം കേരളത്തെ സഹായിക്കുന്ന യാതൊരു നിലപാടും സ്വീകരിച്ചില്ല, മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തോടുള്ള അവഗണന തുടരുകയാണ് എം വി ഗോവിന്ദന്‍ പറഞ്ഞു.

MV Govindan criticizes the central government's alleged neglect of Kerala, sparking controversy and debate about the Centre's priorities and treatment of the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  15 minutes ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  23 minutes ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  26 minutes ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  37 minutes ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  an hour ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  an hour ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  an hour ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാഭൂരിപക്ഷ വിജയത്തിൽ ദുരൂഹത; സംഘടിത വോട്ടുകൊള്ളയെന്ന് കോൺഗ്രസ്

National
  •  2 hours ago
No Image

ചെങ്കോട്ട സ്ഫോടനം: ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ; അൽഫലാഹ് ആശുപത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

National
  •  2 hours ago
No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  9 hours ago