മോര്‍ഫിങ് വിവാദം: സ്റ്റുഡിയോ ഉടമകളെ രക്ഷിക്കാന്‍ അണിയറ നീക്കം
വടകര: വിവാഹ വിഡിയോകളിലെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറ നീക്കം. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും റിമാന്‍ഡിലാണ്. സ്റ്റുഡിയോ ഉടമകളായ സതീശനയെും സഹോദരന്‍ ദിനേശനെയും അറസ്റ്റ് ചെയ്ത ദിവസം ആറു ഫോട്ടോകള്‍ മാത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടതെന്നാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ബിബീഷിനെ ചോദ്യം ചെയ്തതില്‍നിന്ന് ഇയാള്‍ സ്റ്റുഡിയോവിലെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തശേഷം അതേ ഐഡിയിലുള്ള സ്ത്രീകള്‍ക്ക് മെസഞ്ചര്‍ വഴി അയക്കുകയായിരുന്നുവെന്നുമാണ് പൊലിസിന്റെ വാദം.
എന്നാല്‍ നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ പ്രതികള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാരും സ്റ്റുഡിയോവിലെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ച ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും പറയുന്നത്. മാത്രമല്ല ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തതെന്നു പറയുമ്പോള്‍ പരാതിക്കാരായ സ്ത്രീകളില്‍ പലര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലെന്നതാണ് സത്യം. തങ്ങളുടെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൊന്നും ഇല്ലെന്നും ഇതു വിവാഹ വീടുകളില്‍നിന്ന് എടുത്തതാണെന്നുമാണ് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ മുഖ്യപ്രതി മനഃപൂര്‍വം പറഞ്ഞതാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്.
രണ്ടുവര്‍ഷമായി ഇത്തരത്തില്‍ മോര്‍ഫ് ചെയ്യാറുണ്ടെന്നാണ് ബിബീഷ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുവര്‍ഷം കൊണ്ട് ആറു ഫോട്ടോകള്‍ മാത്രമാണോ മോര്‍ഫ് ചെയ്തതെന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. സ്റ്റുഡിയോവിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണോ ഇയാളുടെ മൊഴിയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രശ്‌നം മധ്യസ്ഥതയില്‍ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. സി.പി.എം നേതാക്കള്‍ ഇടപെട്ടാണ് ഇത്തരം ശ്രമങ്ങള്‍ നടത്തിയത്. സ്റ്റുഡിയോ ഉടമകള്‍ പിടിയിലായ ശേഷവും കേസ് ലഘൂകരിക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നതതല സമ്മര്‍ദങ്ങളുണ്ടെന്നാണ് പരാതിക്കാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം. അതേസമയം പൊലിസിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മോര്‍ഫിങ് കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നതെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിലെ സത്യം ഉടന്‍ തെളിയുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്റ്റുഡിയോ ഉടമകള്‍ പിടിയിലായശേഷം സ്റ്റുഡിയോവിലെ കംപ്യൂട്ടറിലെ ആറു ഫോട്ടോകളാണ് മോര്‍ഫ് ചെയ്യപ്പെട്ടതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിബീഷ് പിടിയിലായശേഷം ഇയാള്‍ പറഞ്ഞിരിക്കുന്നത് ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്തുവെന്നാണ്. യാഥാര്‍ഥ്യം അറിയണമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടി വരും.
ഒന്നാംപ്രതി ബിബീഷ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു വയ്ക്കുകയും ഇതുപയോഗിച്ച് സ്ത്രീകളെ ബ്ലോക്ക്‌മെയില്‍ ചെയ്യുകയും ചെയതിട്ടുണ്ടാകുമെന്നാണ് പൊലിസ് കരുതുന്നത്. എന്നാല്‍ ഇതില്‍ പല ഫോട്ടോകളും പുറത്തായതിനു പിന്നില്‍ സ്റ്റുഡിയോ ഉടമകളാണെന്നും വിവരമുണ്ട്. ബിബീഷ് സദയം സ്റ്റുഡിയോയില്‍നിന്ന് വിട്ടുപോകുന്നതിലെ വിരോധം കാരണം ഉടമയായ സതീശനാണ് ഫോട്ടോകള്‍ പുറത്താക്കിയതെന്നും സംസാരമുണ്ട്. സംഭവത്തിലെ നിജസ്ഥിതി അറിയണമെങ്കില്‍ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യണം. അടുത്തദിവസം തന്നെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."