HOME
DETAILS

വരള്‍ച്ചാ ദുരിതാശ്വാസം: കുടിവെള്ള വിതരണത്തിന് ഒരുക്കം തുടങ്ങി

  
backup
April 06 2018 | 05:04 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-4

 

 

കണ്ണൂര്‍: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ കിയോസ്‌കുകളില്‍ ശുദ്ധജലം വിതരണം നടത്തുന്നതിന് ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങി. വാട്ടര്‍ കിയോസ്‌കുകളില്‍ ശുദ്ധജലം വിതരണം നടത്തുന്നതിന് താല്‍പര്യമുള്ള ടാങ്കര്‍ വാഹന ഉടമകളില്‍നിന്ന് താലൂക്കടിസ്ഥാനത്തില്‍ പഞ്ചായത്ത് തിരിച്ച് കിലോമീറ്റര്‍ ദിവസവാടക നിരക്കില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രേഖകളുടെയും ഡ്രൈവറുടെ ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാത്ത ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. ടാങ്കര്‍ ഉടമകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അംഗീകാരമുള്ളവരായിരിക്കണം. ഒരു ട്രിപ്പില്‍ ചുരുങ്ങിയത് 5000 ലിറ്റര്‍ വെള്ളമെങ്കിലും കൊണ്ടുപോവാന്‍ കഴിയുന്ന വാഹനമായിരിക്കണം. ഒരു കിലോമീറ്റര്‍ ഓടേണ്ട വാടകയും ദിവസ വാടകയും രേഖപ്പെടുത്തേണ്ടതാണ്. ഒരു ഗ്രാമപഞ്ചായത്തിലേക്ക് ഒരു വാഹനം എന്ന തോതിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ടാങ്ക് ചാര്‍ജ്, മോട്ടോര്‍ ചാര്‍ജ്, ഇന്ധന ചാര്‍ജ് എന്നിവ ഉള്‍പ്പെടെയുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. അംഗീകരിച്ച നിരക്കിന് പുറമെ മറ്റൊരുവിധ ചാര്‍ജുകളും കരാറുകാരന് നല്‍കില്ല. കിയോസ്‌കുകള്‍ക്ക് പുറമെ, ആവശ്യമായി വരികയാണെങ്കില്‍ ജില്ലാ കലക്ടറുടെ ഉത്തരവിന് വിധേയമായി മറ്റു പോയിന്റുകളിലും കരാറുകാര്‍ കുടിവെള്ള വിതരണം നടത്തേണ്ടതാണ്. വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതുമായി വാഹന ഉടമകള്‍ സഹകരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു. ഒരു കിലോമീറ്ററിന് ഒരു ദിവസത്തേക്ക് പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തുക സൂചിപ്പിച്ചുകൊണ്ടുള്ള ക്വട്ടേഷനുകള്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ മുമ്പാകെ 11ന് ഉച്ചയ്ക്ക് 3ന് മുമ്പായി സമര്‍പ്പിക്കണം. കണ്ണൂര്‍ താലൂക്കിന്റെ പരിധിയിലെ ക്വട്ടേഷനുകള്‍ 13ന് 11.30നും തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ 13ന് ഉച്ച 2.30നും ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളുടെ പരിധിയിലെ ക്വട്ടേഷനുകള്‍ വൈകിട്ട് 3.30നും അതത് താലൂക്കുകളുടെ ചാര്‍ജ് ഓഫിസര്‍മാര്‍ തുറന്നുപരിശോധിക്കും. ഫോണ്‍: 0497 2700645.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  9 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  26 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago