ഓടുന്ന ട്രെയിനില്‍ യുവതിക്കുനേരെ അക്രമം
മുംബൈ: ഓടുന്ന ട്രെയിനില്‍ ഗാര്‍ഡ് നോക്കി നില്‍ക്കെ യുവതിക്കുനേരെ ആക്രമണം. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ഒരു ലോക്കല്‍ ട്രെയിനിലാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്പാര്‍ട്ടുമെന്റിലായിരുന്നു അക്രമം. ദാദര്‍ സ്റ്റേഷനില്‍വച്ച് അക്രമിയെ പൊലിസ് അറസ്റ്റ് ചെയ്തു. യുവതിയെ അക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇത് നോക്കി നില്‍ക്കുകയായിരുന്നു റെയില്‍വേ ഗാര്‍ഡ് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. സഹയാത്രികരില്‍ ആരോ എടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ വന്‍പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കുര്‍ളയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ അക്രമി യുവതിയെ ഉദ്രവിക്കാന് തുടങ്ങിയിരുന്നു. 90 ശതമാനം അംഗവൈകല്യമുള്ള തനിക്ക് യുവതിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന സമൂര്‍ സവേരി എന്നയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."