പൂച്ചക്കുത്ത് വളവില്‍ അപകട പരമ്പരക്ക് അറുതി: റോഡില്‍ വിവിധയിടങ്ങളില്‍ വരമ്പ് നിര്‍മാണം തുടങ്ങി
നിലമ്പൂര്‍: കെ.എന്‍.ജി റോഡില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന പൂച്ചക്കുത്ത് വളവില്‍ വേഗത നിയന്ത്രിക്കാന്‍ റോഡില്‍ വരമ്പുകള്‍ നിര്‍മിച്ചു തുടങ്ങി. സ്ഥിരമായി അപകടമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടി.
വരമ്പിന് മുകളില്‍ പെയിന്റ് ചെയ്ത് രാത്രി തിരിച്ചറിയുന്നതിനുള്ള ലൈറ്റുകളും പിടിപ്പിക്കുന്നതിനും ഉടന്‍ നടപടി കൈകൊള്ളും. മഴക്കാലം തുടങ്ങുന്നതോടെയാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ നടപടി.
വനം ഔട്ട്പോസ്റ്റിന് മുന്പിലെ വളവില്‍ രണ്ടിടത്തായി നാലു വീതം വരമ്പുകളും കൃഷിഫാം കഴിഞ്ഞു വരുന്ന കയറ്റത്തിലെ വളവില്‍ രണ്ടിടത്തായി നാലു വരമ്പുകളുമാണ് നിര്‍മിച്ചത്. രണ്ടര സെന്റീമീറ്റര ഉയരത്തിലും 20 സെന്റീമീറ്റര്‍ വീതിയിലുമാണ് വരമ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്.
നിയമപ്രകാരം റോഡുകളില്‍ വരമ്പുകള്‍ നിര്‍മിച്ച് ഗതാഗത തടസമുണ്ടാക്കാന്‍ പാടില്ലെങ്കിലും ഈ പ്രദേശത്തെ വര്‍ധിച്ച അപകടം മുന്‍നിര്‍ത്തിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."