മദ്റസാധ്യാപകര്‍ക്ക് 15 ലക്ഷം ധനസഹായം
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ 15,76,400 രൂപ സഹായധനം അനുവദിച്ചു.
വിവാഹാവശ്യാര്ഥം 34 പേര്‍ക്ക് 5,21,700 രൂപയും ഭവനനിര്‍മാണത്തിന് 42 പേര്‍ക്ക് 4,77,700 രൂപയും ചികിത്സാ സഹായമായി 11 പേര്‍ക്ക് 1,07,000 രൂപയും അടിയന്തര സഹായമായി 15,000 രൂപയും, പ്രസവ സഹായമായി 86 പേര്‍ക്ക് 4,30,000 രൂപയും, വിധവാ സഹായമായി 15,000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 10,000 രൂപയുമാണ് നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്മാന് സി.കെ.എം. സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം. മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ.കെ. ഇബ്റാഹീം മുസ്ലിയാര് കോഴിക്കോട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹിമാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."