കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് പ്രോഗ്രാം രണ്ടാം പതിപ്പ് പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലൂബ്രിക്കന്റ് കമ്പനിയായ കാസ്‌ട്രോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ മെക്കാനിക് വൈദഗ്ദ്ധ്യവല്‍ക്ക്കരണ, പരീക്ഷണ സംരംഭം കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു.
2017 ല്‍ കാസ്‌ട്രോള്‍ അവതരിപ്പിച്ച കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് സംരംഭം മെക്കാനിക്കുകളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനും ഒരു പൊതു വേദിയില്‍ അവരുടെ അറിവും കഴിവുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് അവര്‍ക്ക് അംഗീകാരം നേടാനുള്ള അവസരം നല്‍കുന്നതുമായ സംരംഭമാണ്
'' കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് പ്രോഗ്രാമിന് രണ്ടു ഘടകങ്ങളുണ്ട് ഒന്ന് മെക്കാനിക്കുകള്‍ക്ക് സാങ്കേതികവിവരങ്ങളും കഴിവുകളും നല്‍കുന്നു, രണ്ടാമത് അവരുടെ കഴിവുകള്‍ പരിശോധിക്കുന്നതിനാണ്, ഇതില്‍ വിജയികളാകുന്നവരെ കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക്‌സ് ഓഫ് ദി ഇയര്‍ ആയി പ്രക്ഖ്യാപിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 50,000 മെക്കാനിക്കുകളെ ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ഈ എഡിഷനില്‍ കൂടുതല്‍ മെക്കാനിക്കുകളുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തുകയും അതിലൂടെ ഇന്ത്യയിലെ ബൈക്ക് പരിപാലന നിലവാരം ഉയര്‍ത്തുകയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നു കാസ്‌ട്രോള്‍ ഇന്ത്യ വിപി മാര്‍ക്കറ്റിംഗ് കേദാര്‍ ആപ്‌തെ പറഞ്ഞു
കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് പ്രോഗ്രാം 2018 എഡിഷനില്‍ ഒരു രജിസ്‌ട്രേഷന്‍ ഘട്ടത്തോടെ ഇന്ത്യയിലൊട്ടാകെ ആരംഭിക്കും. മെക്കാനിക്കുകള്‍ക്ക് 18001201401 എന്ന നമ്പറില്‍ വിളിച്ച് പ്രാഥമിക ഘട്ടത്തില്‍ പങ്കെടുക്കാം, ഇതില്‍ ഐവിആര്‍ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ്) അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. അതിനു ശേഷം രാജ്യത്തെ എട്ട് നഗരങ്ങളില്‍ നടക്കുന്ന ഗ്രൗണ്ട് ഇവന്റ്‌സ് ഉണ്ടായിരിക്കും ഓരോ പ്രാദേശിക റൗണ്ടുകളില്‍ നിന്നുള്ള ആദ്യ മൂന്ന് മെക്കാനിക്കുകളെ ഉള്‍പ്പെടുത്തി ഒരു റീജിയണല്‍ ടീം രൂപീകരിക്കും. ഈ ടീം ഒക്ടോബറില്‍ നടക്കുന്ന ഓള്‍ ഇന്ത്യ കാസ്‌ട്രോള്‍ സൂപ്പര്‍ മെക്കാനിക് ഫൈനലില്‍ പങ്കെടുക്കും. ദേശീയ ഫൈനലിലെ വിജയികള്‍ കാസ്‌ട്രോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബാങ്കോക്കില്‍ നടക്കുന്ന കാസ്‌ട്രോള്‍ ഏഷ്യ പസിഫിക് മെക്കാനിക് മത്സരത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം അവസാനം ബാങ്കോക്കില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളള്ളവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."