കെട്ടിട നികുതി: പഞ്ചായത്തുകള്‍ക്ക് ചരിത്രനേട്ടം
തിരുവനന്തപുരം: കെട്ടിട നികുതി പിരിവില്‍ 2017-18 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നേട്ടവുമായി ഗ്രാമപഞ്ചായത്തുകള്‍.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 185ഉം 100 ശതമാനം നികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് ഗ്രാമപഞ്ചായത്തുകളുടെ 2017-18 വര്‍ഷത്തെ വസ്തുനികുതി പിരിവ് ശരാശരി. ആകെയുള്ള 650.74 കോടി രൂപയില്‍ 539.02 കോടി പിരിച്ചെടുത്താണ് ഗ്രാമപഞ്ചായത്തുകള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാംസ്ഥാനത്തുമെത്തി.
നികുതിപിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ച പഞ്ചായത്തുകളെ അനുമോദിക്കുന്നതിന് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ 25ന് തിരുവനന്തപുരത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
2013-14 ല്‍ 39.40 ശതമാനവും 2014-15 ല്‍ 51.23 ശതമാനവും 2015-16 ല്‍ 40.76 ശതമാനവും 2016-17ല്‍ 58.30 ശതമാനവും മാത്രം നികുതി പിരിച്ച സ്ഥാനത്താണ് 2017-18 ല്‍ 83.75 ശതമാനം എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നത്.
50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."